Connect with us

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

Malayalam

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റിലായി. വിശാഖപട്ടണം പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് കോമഡി വിഡിയോയിലൂടെ ശ്രദ്ധേയനായ ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ യഥാർത്ഥ പേര്. ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഭാര്‍ഗവിനെതിരെ പരാതി കൊടുത്തത്.

പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് . പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കേസ് കൊടുക്കുന്നത്. തുടര്‍ന്ന് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാര്‍ഗവില്‍ നിന്ന് പൊലീസ് വൈറ്റ് നിസാന്‍ കാറും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട് . നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

about tik tok fame

Continue Reading
You may also like...

More in Malayalam

Trending

Recent

To Top