Malayalam
സൂര്യയുടേത് യഥാർത്ഥ പ്രണയമല്ല; ഈ തെളിവുകൾ മാത്രം മതി; കുറിപ്പ് വൈറൽ
സൂര്യയുടേത് യഥാർത്ഥ പ്രണയമല്ല; ഈ തെളിവുകൾ മാത്രം മതി; കുറിപ്പ് വൈറൽ
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും സൂര്യയും. മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഇരുവരും ബിഗ് ബോസ് വീട്ടിലെ പ്രണയജോഡികളായത്.
എന്നാല്‍ സൂര്യ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു മണിക്കുട്ടന്‍. തനിക്ക് സൂര്യയോട് പ്രണയമില്ലെന്നും ഇഷ്ടവും ബഹുമാനവുമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ മുന്‍പ് പറഞ്ഞത്.
കഴിഞ്ഞ ദിവസം മണിക്കുട്ടനെ കുറിച്ച് സൂര്യയോട് കിടിലം ഫിറോസ് സംസാരിച്ചിരുന്നു. മണിക്കുട്ടന്‍ തനിക്ക് പറ്റിയ ഏതിരാളി അല്ലെന്നും മീശമാധവന്‍ ടാസ്‌ക്കിന് ശേഷം വെറും സീറോയാണെന്നും കിടിലം പറഞ്ഞു. കൂടാതെ സൂര്യ മണിക്കുട്ടന്‌റെ പിആര്‍ വര്‍ക്കര്‍ ആണെന്നും സൂര്യയുടെ മുന്നില്‍ വെച്ച് കിടിലം പറഞ്ഞിരുന്നു. അതേസമയം മണിക്കുട്ടനെതിരെ കിടിലം പറഞ്ഞപ്പോഴും ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു സൂര്യ.
ഇതേകുറിച്ച് ബിഗ് ബോസ് ആരാധികയുടെതായി വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ടീന ഷാജന്‍ ആണ് ഇതേകുറിച്ച് എഴുതിയിരിക്കുന്നത്. “ഇന്നലെ മണിക്കുട്ടനെ പറ്റി കിടിലം പറയുന്നത് എല്ലാം കേട്ട് തിരിച്ച് ഒരു വാക്ക് കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഇരിക്കുന്ന സൂര്യ, സൂര്യയുടേത് റിയല്‍ ലൗ ആണെന്ന് ഇപ്പോളും വിശ്യസിക്കുന്നവരോട് സൂര്യക്ക് മണിയോടുള്ള പ്രണയം ആത്മാര്‍ഥമായിരുന്നെകില്‍ ഒരിക്കലും മറ്റൊരാള്‍ അവനെ കുറ്റം പറയുന്നതും പുച്ഛിക്കുന്നതും കേള്‍ക്കാന്‍ ഇരുന്ന് കൊടുക്കില്ലായിരുന്നു എന്നാണ് ആരാധിക കുറിച്ചത്.
മണിക്കുട്ടനോടുളള സൂര്യയുടെ ഇഷ്ടം ഗെയിമിന്‌റെ ഭാഗമാണെന്നാണ് മിക്കവരും പറയുന്നത്. ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാന്‍ സൂര്യ കണ്ടെത്തിയ മാര്‍ഗമാണ് മണിക്കുട്ടനോടുളള പ്രണയമെന്നാണ് പ്രേക്ഷകരെല്ലാം ഇപ്പോഴും വിശ്വസിക്കുന്നത്. മണിക്കുട്ടന്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയ സമയത്തെല്ലാം സൂര്യ കൂടൂതല്‍ അടുക്കാന്‍ ശ്രമിച്ചിരുന്നു. തമിഴ് ബിഗ് ബോസില്‍ ഓവിയ കളിച്ച ഗെയിം അതേപോലെ സൂര്യയും പിന്തുടരുന്നതെന്നാണ് ആദ്യം മുതല്‍ ബിഗ് ബോസ് ആരാധകരെല്ലാം പറഞ്ഞത്.
