Malayalam
സൂര്യയ്ക്കെതിരെ മണിക്കുട്ടന്‍; ബിഗ് ബോസ് വീട്ടിൽ ആദ്യ ഓപ്പൺ നോമിനേഷൻ !
സൂര്യയ്ക്കെതിരെ മണിക്കുട്ടന്‍; ബിഗ് ബോസ് വീട്ടിൽ ആദ്യ ഓപ്പൺ നോമിനേഷൻ !
ബിഗ് ബോസ് ഷോ അറുപത്തിനാലാം ദിവസം ആണ് പിന്നിട്ടത്. ഈ സീസണിലെ ആദ്യ ഓപ്പണ്‍ നോമിനേഷന്‍ ആയിരുന്നു നടന്നിരുന്നു. പ്ലാസ്മ ടിവിയുടെ മുന്നില്‍ നിന്ന് ഓരോരുത്തരും രണ്ട് പേരെ നോമിനേറ്റ് ചെയ്യണമെന്നാണ് ബിഗ് ബോസ് നിർദ്ദേശിച്ചത് . ക്യാപ്റ്റനായ അഡോണിയെയും രാജാവ്, സിംഹം, വ്യാളി തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ മണിക്കുട്ടന്‍,റംസാന്‍,കിടിലം ഫിറോസ് തുടങ്ങിയവരെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ബിഗ് ബോസ് അറിയിച്ചു.
തുടര്‍ന്ന് സൂര്യയെ ആദ്യം തന്നെ വിളിച്ചു. ഡിംപലിനെയാണ് സൂര്യ ആദ്യം നോമിനേറ്റ് ചെയ്തത്. ഫിറോസ്‌ക്കയെ ചീപ്പ് എന്ന് ഡിംപല്‍ വിളിച്ചത് ഇഷ്ടപ്പെട്ടില്ലെന്നാണ് കാരണമായി സൂര്യ പറഞ്ഞത്. രണ്ടാമത് സായിയെയും സൂര്യ നോമിനേറ്റ് ചെയ്തു. ക്യാപ്റ്റനായ അഡോണി സായിയെ ആണ് ആദ്യം നോമിനേറ്റ് ചെയ്തത്. രണ്ടാമത് റിതുവിന്‌റെ പേരും അഡോണി പറഞ്ഞു.
സന്ധ്യ അനൂപിന്‌റെ പേരാണ് നോമിനേഷനില്‍ ആദ്യം പറഞ്ഞത്. കഴിഞ്ഞ കുറെ ദിവസങ്ങളില്‍ അനൂപ് സൈലന്റായി പോയെന്നും അനൂപ് ഒരു സൈഡ്, ഒരു സ്റ്റാന്‍ഡ് എടുക്കുന്നില്ല എന്നും എനിക്ക് തോന്നിയെന്ന് സന്ധ്യ പറഞ്ഞു. രണ്ടാമത് സായി. ഒരു വാക്ക് എടുത്ത് അതിനെ വെച്ച് പറയുന്നതല്ല നിലപാട് എന്നും അതുകൊണ്ട് സായി എന്നും സന്ധ്യ പറഞ്ഞു. പിന്നാലെ ഡിംപല്‍ സായിയുടെയും സൂര്യയുടെയും പേരാണ് പറഞ്ഞത്.
റംസാന്‍ ഡിംപലിനെയും രമ്യയുടെയും പേരുകള്‍ പറഞ്ഞു. ഡിംപല്‍ വാക്കുകളിലും പ്രവൃത്തിക്കുന്നതിലുമെല്ലാം ഭയങ്കരമായിട്ട് ശ്രദ്ധിക്കുന്നൊരു വ്യക്തിയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഡീ എന്നൊരു വാക്കും നീ എന്നൊരു വാക്കും വിളിക്കുന്ന സമയത്ത് അങ്ങനെ വിളിക്കരുതെന്ന് പറയുന്ന ഒരു ഡിംപലിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ വാക്കുകളില്‍ ശ്രദ്ധ കൊടുത്ത് സംസാരിക്കുന്ന ഡിംപലിന്‌റെ ഭാഗത്തുനിന്നാണ് ചീപ്പ് എന്നൊരു വാക്ക് ഞാന്‍ കേള്‍ക്കുന്നത്, രണ്ടാമത് രമ്യ ചേച്ചി.റംസാന്‍ പറഞ്ഞു.
ഡിംപലിനെയാണ് സായി ആദ്യം നോമിനേറ്റ് ചെയ്തത്. രണ്ടാമത് സന്ധ്യയെയും സായി നോമിനേറ്റ് ചെയ്തു. ഡിംപലിനെയും റിതുവിനെയുമാണ് നോബി നോമിനേറ്റ് ചെയ്തത്. അനൂപിനെയും സൂര്യയെയും റിതു പറഞ്ഞു. അനൂപേട്ടന്‌റെ ഒരു സാന്നിദ്ധ്യം ഇവിടെ ഭയങ്കരമായിട്ട് കുറഞ്ഞതുപോലെ എനിക്ക് തോന്നിയെന്ന് റിതു പറഞ്ഞു. പല ടാസ്‌ക്കുകളിലും. പല കാര്യങ്ങളിലും സൂര്യ ഇപ്പോഴും അഭിപ്രായം പറയുന്നില്ല എന്ന് എനിക്ക് തോന്നി. അപ്പോ അതുകൊണ്ട് അനൂപും സൂര്യയും, റിതു പറഞ്ഞു.
ഡിംപലിനെയാണ് കിടിലം ആദ്യം നോമിനേറ്റ് ചെയ്ത്. ഈ വീട്ടില് ബിഗ് ബോസിന്‌റെ ഒരു സ്‌പെഷ്യല്‍ കിഡ് ആണ് താന്‍ എന്നത് ഡിംപല്‍ പലതവണ, പല ആവര്‍ത്തി ഇവിടെ സ്‌പ്രെഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഒപ്പം അവരുടെ ഫിസിക്കല്‍ കണ്ടീഷനെ കുറിച്ച് ഡബിള്‍ സ്റ്റാന്‍ഡുകള്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്. ഡിംപലിനെ ശക്തയായ എതിരാളിയായിട്ടാണ് കാണുന്നതെങ്കില്‍ അനൂപിനെ വീക്കസ്റ്റ് കണ്‍ടെസ്റ്റായിട്ടാണ് കാണുന്നത്.
അനൂപിനെ്റ പ്രസന്‍സ് എവിടെയും ഉളളതായിട്ട് കണ്ടില്ല. ഇത്തവണ അനൂപ് നോമിനേഷനിലേക്ക് വരണം. പൊതുജനങ്ങള് ഞാനീ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുളളവ വിലയിരുത്തട്ടെ. അതിന്‌റെ അകത്ത് കഴമ്പുണ്ടെങ്കില്‍ അനൂപ് പുറത്തുപോകട്ടെ എന്നതാണ് എന്റെ നോമിനേഷന്‍, കിടിലം പറഞ്ഞു. രമ്യ ഡിംപലിനെയും സന്ധ്യയെയും നോമിനേറ്റ് ചെയ്തു. മണിക്കുട്ടന്‍ സന്ധ്യയെയും സൂര്യയെയും നോമിനേറ്റ് ചെയ്തു. അനൂപ് റിതുവിനെയും സന്ധ്യയെയുമാണ് നോമിനേറ്റ് ചെയ്തത്. അവസാനം. സൂര്യ, സന്ധ്യ, ഡിമ്പല്‍, സായി, ഋതു, അനൂപ് എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുന്നത്.
about bigg boss
