Connect with us

‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി!

Social Media

‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി!

‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഒരുമിച്ച്‌ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കാമെന്ന തീരുമാനമെടുത്തത്. ഇരുവര്‍ക്കുമിടയിലേക്ക് അടുത്തിടെയാണ് പുതിയൊരു അതിഥി കൂടെ വന്നത്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അമ്പിളി എത്താറുണ്ട്. ഇപ്പോൾ മഴയെത്തും മുൻപേ സിനിമയിലെ ഗാനം പങ്ക് വച്ചുകൊണ്ടാണ് അമ്പിളി എത്തിയിരിക്കുന്നത്.

‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്‌ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്.

നിരവധി ആരാധകർ ആണ് അമ്പിളിയുടെ വീഡിയോയിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വരുന്നത്. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും എന്ന ആശംസകളും ആരാധകർ പങ്കിടുന്നുണ്ട്.

More in Social Media

Trending

Recent

To Top