Connect with us

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് അച്ഛൻ സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്; ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ

Malayalam

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് അച്ഛൻ സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്; ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് അച്ഛൻ സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്; ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ

കോവിഡിന് പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രോഗം മൂര്‍ഛിച്ചതോടെ താരത്തിന് ശബ്ദം പോലും നഷ്ടമായിരുന്നു.

മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണു മണിയന്‍ പിള്ള രാജു നടന്നു നീങ്ങിയതെന്നായിരുന്നു എന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തത്

ഇപ്പോൾ ഇതാ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് മണിയന്‍പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജന്‍

രണ്ടാഴ്ച മുൻപ് തന്നെ രോഗമുക്തനായ അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും, ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണെന്നും നിരഞ്ജന്‍ വ്യക്തമാക്കി. ദയവു ചെയ്ത് അച്ഛനെക്കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നിരഞ്ജന്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച്‌ പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച്‌ ചില ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്‍റെ മകന്‍ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്. രോഗമുക്തി നേടി സുഖം പ്രാപിച്ചു തുടങ്ങിയ രാജു, നിലവില്‍ അസുഖബാധിതനാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ എത്തിയിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നിരഞ്ജന്‍റെ പ്രതികരണം. –

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച്‌ ചികിത്സയിലിരുന്ന മണിയന്‍ പിള്ള രാജു മാര്‍ച്ച്‌ 25നാണ് സുഖം പ്രാപിച്ച്‌ വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു. ‘മാര്‍ച്ച്‌ 25നാണ് ഞാന്‍ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവില്‍ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല’ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത്.

More in Malayalam

Trending

Recent

To Top