Malayalam
ഫിറോസിന്റെ ഓരോ തെറ്റുകളും ചൂണ്ടിക്കാട്ടി വനിതാ മത്സരാര്‍ഥികള്‍!
ഫിറോസിന്റെ ഓരോ തെറ്റുകളും ചൂണ്ടിക്കാട്ടി വനിതാ മത്സരാര്‍ഥികള്‍!
ബിഗ് ബോസ് സീസൺ ത്രീ പ്രവചനാതീതമായി മുന്നേറുകയാണ്. ഷോയുടെ തുടക്കത്തിലുള്ള രീതി വളരെയധികം മാറി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദമ്പതിമാര്‍ പങ്കെടുക്കുന്നത്. മറ്റ് ഭാഷകളിലെ ബിഗ് ബോസ് കണ്ട് വന്ന ഫിറോസും സജ്‌നയും മറ്റുള്ളവരെക്കാള്‍ മുന്നിട്ട് നിന്നിരുന്നു.
തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഇവരെ പലപ്പോഴും അവതാരകനായ മോഹന്‍ലാല്‍ മുന്നറിയിപ്പ് കൊടുക്കുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ വരാറുള്ള മോഹന്‍ലാല്‍ വിഷു ആഘോഷം പ്രമാണിച്ച് കഴിഞ്ഞ ആഴ്ച എത്തിയിരുന്നില്ല. എന്നാൽ വിഷുവിന് എത്തേണ്ടിയിരുന്ന മോഹൻലാൽ , ചെവ്വാഴ്ച തന്നെ എത്തി സജ്‌നയെയും പുറത്തേക്ക് വിടുകയാണ് ചെയ്തത്.
ആദ്യം വനിതാ മത്സരാര്‍ഥികളോടാണ് ഫിറോസ്-സജ്‌നയെ കുറിച്ചുള്ള അഭിപ്രായം മോഹൻലാൽ ചോദിച്ചത്. ആദ്യം തന്നെ സൂര്യയാണ് താനൊരു ഫേക്ക് ആണെന്നും തന്റെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഫിറോസ് പറയുമെന്ന് ഭീഷണി പെടുത്തുന്നതും മോഹന്‍ലാലിനോട് പറഞ്ഞത്. വിവാഹം പോലും കഴിക്കാത്ത തനിക്കത് വലിയൊരു അപമാനം ഉണ്ടാക്കുന്നതാണന്നും സൂര്യ വ്യക്തമാക്കി. ഫിറോസ് ഏറ്റവും കൂടുതൽ കുറ്റങ്ങൾ പറഞ്ഞതും സൂര്യയെ കുറിച്ചായിരുന്നു, അതുകൊണ്ടുതന്നെ സൂര്യയായിരുന്നു ഫിറോസിനെ കുറിച്ച് കൂടുതൽ പരാതികൾ പറഞ്ഞത്.
“ഫിറോസും സജ്‌നയും വന്നപ്പോള്‍ മുതല്‍ ഞാന്‍ ഫേക്ക് ആണെന്ന് പറഞ്ഞ് തുടങ്ങി. അത് തെളിയിക്കാനെന്ന വിധത്തില്‍ നിരവധി കാരണങ്ങളും പറഞ്ഞുവെന്ന് സൂര്യ സൂചിപ്പിച്ചു. നിങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് സജ്‌നയെ ഇവിടെ വരുന്നതിന് മുന്‍പ് കണ്ടിട്ടില്ല. ഫിറോസിനൊപ്പം എട്ട് മാസം ഒരുമിച്ച് ഒരു വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു.
ഇങ്ങനെ പ്രൊഫഷണലി ഉള്ള പരിചയം മാത്രമേ ഉള്ളു. വ്യക്തിപരമായുള്ള പരിചയമോ സൗഹൃദമോ ഇല്ല. ഒരു ഫോണ്‍ കോണ്‍ടാക്ട് പോലും ഉണ്ടായിട്ടില്ല. ഫിറോസിക്കയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രം എവിടെയാണ്, എന്തുണ്ട്, സുഖമാണോ എന്നൊക്കെ ചോദിച്ച് ഞാന്‍ മെസേജ് അയച്ചു. എന്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നു. മോഡലിങ് ചെയ്യുന്ന സമയത്ത് അതിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കും. പക്ഷേ വ്യക്തിപരമായുള്ള സമയത്ത് പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍.
പിന്നെ, എനിക്കുള്ളത് മാത്രമല്ലേ ഇടാന്‍ പറ്റൂ. ബിഗ് ബോസില്‍ വരുന്നത് കൊണ്ട് ഞാന്‍ കുറച്ച് നാടന്‍ വസ്ത്രങ്ങള്‍ വാങ്ങി കൊണ്ട് വന്നതൊന്നുമല്ല. പുറത്ത് ഞാന്‍ ഹോട്ട് ആന്‍ഡ് സെക്‌സി ആണെന്നൊക്കെയാണ് പറയുന്നത്. ഒരു പദപ്രയോഗമൊക്കെ വരുമ്പോള്‍ ഇത് കണ്ട് കൊണ്ടിരിക്കുന്ന എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ പ്രായസമുണ്ടാവും. പ്രൊഫഷണലി ഓകെ ആണ്. പക്ഷേ വ്യക്തിപരമായും ഞാന്‍ അങ്ങനെ ആവണമെന്ന് പറയുന്നതില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് എനിക്കറിയില്ല.
എന്നെ കുറിച്ച് എന്തോ വലിയ കാര്യം പറയാനുണ്ട്. അത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന സംഭവമാണെന്ന് പറയുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ ഏതൊക്കെ രീതിയില്‍ വേണമെങ്കിലും വളച്ചൊടിച്ച് ചിന്തിച്ച് കൂട്ടാം. എന്തായാലും മോശമായിട്ടുള്ള കാര്യമായിട്ടേ ആളുകള്‍ വിചാരിക്കൂ. കോടിക്കണക്കിന് ആളുകള്‍ കണ്ട് കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമാണിത്.
എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല. അങ്ങനെ കുറേ പ്രശ്‌നങ്ങളുണ്ട്. എന്തായാലും ഇത് മോശമായ ഇമേജിലേക്കാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും സൂര്യ വിഷമത്തോടെ പറഞ്ഞു. പിന്നെയും ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ ഓരോരുത്തരായി ഫിറോസിന്റെയും സജ്നയുടെയും കുറ്റം പറയുകയുണ്ടായി.
about bigg boss
