Connect with us

പേഴ്സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്… രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം

Malayalam

പേഴ്സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്… രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം

പേഴ്സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്… രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ രമ്യ പണിക്കര്‍ക്ക് എതിരെ ഉണ്ടായ വ്യക്തിപരമായ ആക്രമണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു.

രമ്യയ്ക്കെതിരെ ഫിറോസ് ആരോപണം ഉയര്‍ത്തുന്നത് താന്‍ സംവിധാനം ചെയ്ത ‘ചങ്കിസി’ല്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണെന്നും അതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കുന്നതെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫിറോസ്, സജ്ന എന്ന മത്സരാര്‍ത്ഥികളാണ് രമ്യയുടെ വ്യക്തിപരമായ കാര്യം തുറന്ന് പറയുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് രമ്യ അക്കാര്യം മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ തുറന്ന് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവം വാഗ്വാദത്തിലേക്ക് പോയതല്ലാതെ ഫിറോസ് ആരോപണമെന്തെന്ന് തുറന്ന് പറയാന്‍ തയ്യാറായില്ല. . അതിന് പിന്നാലെയാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റ്

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രമ്യാ പണിക്കര്‍ക്ക് കട്ട സപ്പോര്‍ട്ട്

അത്യാവശ്യം നല്ല രീതിയില്‍ തന്നെ തന്റെ ടാസ്‌കുകള്‍ ചെയ്യുന്ന ഒരു മത്സരാര്‍ത്ഥിയാണ് രമ്യ പണിക്കര്‍. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസില്‍ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയില്‍ ഉള്ള ആരോപണങ്ങളും റുമേഴ്സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്. കളി ജയിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോര്‍ട്ട് ചെയ്ത് സോഷ്യല്‍ മീഡിയ കമന്റ് ബോക്സുകളിലും മറ്റുമായി കൂട്ടം ചേര്‍ന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാള്‍ഡ് ഫാന്‍സ് നടത്തുന്നത് തീര്‍ത്തും ടോക്സിക് ആയ പ്രവര്‍ത്തനവും.

ഒരാളെ കുറിച്ചു ആരോപണങ്ങള്‍ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു. നമ്മള്‍ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാന്‍ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം.

ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്.

രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂര്‍ണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളില്‍ രമ്യ നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top