Connect with us

ദമ്പതികളെ പുറത്താക്കിയത് വെറുതെയല്ല! ആ ഒരൊറ്റ കാര്യം! വൈൽഡ് കാർഡ് ഏട്രിയിലൂടെ തിരിച്ചെത്തും?

Malayalam

ദമ്പതികളെ പുറത്താക്കിയത് വെറുതെയല്ല! ആ ഒരൊറ്റ കാര്യം! വൈൽഡ് കാർഡ് ഏട്രിയിലൂടെ തിരിച്ചെത്തും?

ദമ്പതികളെ പുറത്താക്കിയത് വെറുതെയല്ല! ആ ഒരൊറ്റ കാര്യം! വൈൽഡ് കാർഡ് ഏട്രിയിലൂടെ തിരിച്ചെത്തും?

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യമായി വീക്കിലി എലിമിനേഷന്‍റെ ഭാഗമായല്ലാതെ ഒരു പുറത്താക്കല്‍ നടന്നിരിക്കുകയാണ്. ഈ സീസണിലെ ഇരട്ട മത്സരാര്‍ഥികളായ ഫിറോസ്-സജിനയാണ് കഴിഞ്ഞ ദിവസം ഹൗസിൽ നിന്ന് പുറത്തായത്.ഇരുവര്‍ക്കും ഒരു വാക്ക് പോലും പറയാനുള്ള അവസരം കൊടുക്കാതെ പുറത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു.

മത്സരാർത്ഥികൾക്കെല്ലാം മധുരം നൽകിയാണ് സജിന വീടിൻ്റെ പടിയിറങ്ങിയത്. അതേസമയം മത്സരാർത്ഥികൾക്കൊപ്പം ചേർന്ന് നിന്ന് ഫോട്ടോ പകർത്താൻ ഫിറോസ് കൂട്ടാക്കിയില്ല. മറ്റു മത്സരാർത്ഥികൾ ഒരുപാട് നിർബന്ധിച്ചെങ്കിലും അത് പുറത്ത് ചെന്ന ശേഷമാകാമെന്നായിരുന്നു ഫിറോസിൻ്റെ വാദം.അങ്ങനെ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് ദമ്പതിമാര്‍ പുറത്തേക്ക് ഇറങ്ങി.

ഏറ്റവും നല്ല മത്സരാര്‍ഥികളായിരുന്നു നിങ്ങള്‍. ഇപ്പോഴും നിങ്ങള്‍ അങ്ങനെ തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഫിറോസിനെയും സ്ജനയെയും വേദിയിലേക്ക് ക്ഷണിച്ചത്. ഇരുവരും വീട്ടിലേക്ക് വന്നത് മുതലുള്ള ഓരോ നിമിഷങ്ങളും വീഡിയോ രൂപത്തില്‍ കാണിക്കുകയും ചെയ്തു. ശേഷം ഫിറോസിന് പലപ്പോഴും ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചത് കൊണ്ടുണ്ടായതാണ് ഇതൊക്കെയെന്ന് അവതാരകന്‍ പറഞ്ഞു. വീടിനുള്ളിലേക്ക് ഒന്ന് കൂടി പോയി ബാക്കിയുള്ളവരെ കാണണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

അവതാരകന്റെ ഈ ചോദ്യത്തിന് വീണ്ടും അകത്തേക്ക് പോവാന്‍ ഒരു ചാന്‍സ് കൂടി നല്‍കാമോ എന്ന് മോഹന്‍ലാലിനോട് സജ്‌ന ചോദിച്ചിരുന്നു. എന്നാല്‍ അവസരം എത്ര കിട്ടിയിട്ടും നിയമലംഘനം നടത്തിയത് കൊണ്ട് ഇനിയൊരു സാധ്യത ഇല്ലെന്നാണ് അവതാരകന്‍ വ്യക്തമാക്കിയത്. എല്ലാവരും നന്നായി കളിക്കണമെന്നും പുറത്ത് വന്നതിന് ശേഷം പ്ലാന്‍ ചെയ്തത് പോലെ യാത്ര പോവുകയും ഫുഡ് കഴിക്കുകയുമൊക്കെ ചെയ്യാമെന്ന് സജ്‌ന പറഞ്ഞു. എല്ലാവരും റിയല്‍ ആയി നില്‍ക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഫിറോസും പറഞ്ഞു.

അതെ സമയം തന്നെ ഇരുവരും മികച്ച മത്സരമാണ് ഹൗസില്‍ കാഴ്ചവച്ചതെങ്കിലും ഇത്തരമൊരു നടപടി അനിവാര്യമാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ വിശദമായി സംസാരിച്ചു.

“നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്‍റെ റൂട്ട് മാറിപ്പോയി.

അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നിന്ന് കളിച്ചു. പക്ഷേ ഭാഗ്യം നിങ്ങളുടെ കൂടെ അല്ലായിരുന്നു. എവിടെയോ സഞ്ചരിച്ച രീതി മാറിപ്പോയി. ഞാന്‍ പലതവണ നിങ്ങളെ വാണ്‍ ചെയ്തു, ഇത്തരത്തിലുള്ള സംസാരം കൂടുന്തോറും അത് പ്രേക്ഷകര്‍ക്ക് അരോചകമായി മാറുന്നു. ഇത് ഏകകണ്ഠമായ ഒരു അഭിപ്രായമാണ്. ഞാന്‍ മാത്രമല്ല. ബിഗ് ബോസ്, നമുക്ക് ഡോക്ടേഴ്സ്, സൈക്കാട്രിസ്റ്റുകള്‍, ഒരുപാട് ഓഡിറ്റ് ഉള്ള ഒരു കമ്പനിയാണ്. ഷോ മുന്നോട്ട് പോകുന്തോറും അത് കൂടാന്‍ സാധ്യതയുണ്ടെങ്കില്‍ കുടുംബപ്രേക്ഷകരെയൊക്കെ ബാധിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

പുറത്ത് വലിയൊരു ആരാധക പിന്‍ബലമുള്ള മത്സരാര്‍ഥിയാണ് ഫിറോസ്. മറ്റുള്ളവരെ അക്രമിച്ച് കൊണ്ട് വേറിട്ട സ്ട്രാറ്റര്‍ജിയാണ് പരീക്ഷിച്ചത്. എന്നാല്‍ പലപ്പോഴും വ്യക്തിഹത്യ ചെയ്യുന്നത് പോലെയാവുന്നതാണ് പ്രശ്‌നമായത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് വന്ന് നിറയുന്നത്.

കഴിഞ്ഞ സീസണില്‍ രജിത് കുമാറിനെയും സമാനമായ രീതിയില്‍ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് രജിത്തിനെ പുറത്താക്കിയത്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന രജിത്തിനെ പോലെ ഇത്തവണയും ശക്തരായ മത്സരാര്‍ഥികളായിരുന്നു ഫിറോസും സജ്‌നയും. ഇരുവരും ഒരുമിച്ചുണ്ടാക്കിയ ഓളം ബിഗ് ബോസിന് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീവിരുദ്ധതയടക്കമുള്ള നിയമലംഘനം ഇരുവരുടെയും മത്സരത്തിന് കര്‍ട്ടനിട്ടു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top