Connect with us

അഞ്ച് സ്റ്റിച്ചുകളുണ്ട്! പാലക്കാട് വച്ചായിരുന്നു സംഭവം, പാടുകള്‍ അവശേഷിപ്പിക്കാത്ത രീതിയില്‍ തുന്നലിട്ട ഡോക്‌ടര്‍ക്ക് നന്ദിയുമായി സുദേവ്

News

നിരവധി മലയാള ചിത്രത്തില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുദേവ് നായര്‍. ഇപ്പോഴിതാ സ്റ്റണ്ട് രംഗം സ്വയം ചെയ്യുന്നതിനിടയില്‍ താരത്തിന് അപകടം പറ്റിയിരിക്കുകയാണ്. സുദേവ് തന്നെയാണ് ചിത്രം സഹിതം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

പുരികത്തിനു മുകളിലായി പരിക്കേറ്റ സുദേവിന് അഞ്ച് സ്റ്റിച്ചുകളുണ്ട്. പാലക്കാട് വച്ചാണ് സംഭവം. ഭാവിയില്‍ പാടുകള്‍ അവശേഷിപ്പിക്കാത്ത രീതിയില്‍ തുന്നലിട്ട ഡോക്‌ടര്‍ക്ക്‌ സുദേവ് നന്ദി പറയുന്നുമുണ്ട്.

നാളെ സുദേവിന്റെ പിറന്നാള്‍ വരാനിരിക്കെയാണ് അപകടം. മലയാള സിനിമയിലെ ദുര്‍ഘടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുള്ള സിനിമകളില്‍ സുദേവ് അവിഭാജ്യ ഘടകമാണ്. അടുത്തിടെ ‘വണ്‍’ എന്ന ചിത്രത്തില്‍ സുദേവ് വേഷമിട്ടിരുന്നു. ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ താന്‍ ഭാഗമായിരിക്കും എന്ന് സുദേവ് അറിയിച്ചിരുന്നു.

More in News

Trending

Recent

To Top