Connect with us

ശക്തമായ തിരിച്ചുവരവും സാന്ത്വനം സീരിയലും; മനസ്സ് തുറന്ന് ചിപ്പി !

Malayalam

ശക്തമായ തിരിച്ചുവരവും സാന്ത്വനം സീരിയലും; മനസ്സ് തുറന്ന് ചിപ്പി !

ശക്തമായ തിരിച്ചുവരവും സാന്ത്വനം സീരിയലും; മനസ്സ് തുറന്ന് ചിപ്പി !

മലയാളി കുടുംബ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട അഭിനയത്രിയാണ് ചിപ്പി. അഭിനയത്തിന് പുറമെ, പ്രൊഡ്യൂസർ കൂടിയാണ് ചിപ്പി ഇപ്പോൾ . ഒരു ഇടവേളയ്ക്കു ശേഷം ‘സാന്ത്വനം’ എന്ന സീരിയലിലൂടെ ശക്തമായ ഒരു കഥാപാത്രമായി ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ്. സംപ്രേക്ഷണം തുടങ്ങി മാസങ്ങൾ കൊണ്ടുതന്നെ ടിആർപ്പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു വരെ എത്തിയ ഈ സീരിയലിനു പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ്.

അടുത്തിടെ ചിപ്പി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ശക്തമായ തിരിച്ചു വരവിനെ പറ്റിയും, സാന്ത്വനത്തിന്റെ വിജയരഹത്യത്തെക്കുറിച്ചും മനസ് തുറന്നു.

പ്രേക്ഷകപ്രീതിയിലേക്ക് വളരെവേഗം എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണം. ‘വാനമ്പാടി’ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു ഏട്ടത്തിയമ്മയുടെ വേഷമാണ് ചിപ്പി ഈ സീരിയലിൽ കൈകാര്യം ചെയ്യുന്നത്. വാനമ്പാടിയിൽ നന്ദിനി എന്ന കഥാപാത്രമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു എങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് ചിപ്പി ഇത്തരത്തിൽ ഒരു മുഴുനീള നായിക കഥാപാത്രമായി എത്തുന്നത്.

“ഈ സീരിയലിന്റെ ചർച്ചകൾ നടക്കുമ്പോൾ തന്നെ ശ്രീദേവി എന്ന കഥാപാത്രം എന്നെ വളരെയധികം ആകർഷിച്ചു. സാധാരണ സീരിയലുകളിൽ കാണുന്ന ഒരു കണ്ണീർ നായികയല്ല ഈ കഥാപാത്രം. മിക്കപ്പോഴും എന്റെ റിയൽസെൽഫുമായി വളരെ വൈരുധ്യമുള്ള കഥാപാത്രങ്ങളാണ് എനിക്ക് കിട്ടുക. എന്നാൽ ശ്രീദേവി ഞാനുമായി വളരെ ചേർന്ന് നിൽക്കുന്നു. കൂട്ടു കുടുംബം വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ,” ചിപ്പി പറഞ്ഞു.

വളരെ ദുസ്സഹമായ കോവിഡ് സമയത്താണ് ഞങ്ങൾ ഷൂട്ട് ആരംഭിച്ചത്. ഞങ്ങളുടെ ടീമിലെ ഓരോരുത്തരുടെയും പ്രയത്നങ്ങളാണ് എല്ലാ വിജയങ്ങൾക്കും കാരണം, അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,” ചിപ്പി എല്ലാ ക്രെഡിറ്റും തന്റെ ടീമിന് നൽകുന്നു.

ടീമിന് പുറമെ, സീരിയലിന്റെ വ്യത്യസ്തവും ഹൃദയഹാരിയുമായ കഥക്കും സീരിയലിന്റെ വിജയത്തിൽ വലിയ പങ്കുണ്ടെന്നും ചിപ്പി പറഞ്ഞു.

“കുടുംബം എന്നതിനെ വളരെയധികം സ്നേഹിക്കുകയും ആ ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും കഥയാണ് സാന്ത്വനം. എത്രയൊക്കെ തിരക്കുകളിൽ പെട്ടാലും തിരിച്ചു വീട്ടിലേക്ക് എത്തണം എന്ന് മോഹിക്കുന്നവരാന് നമ്മൾ എല്ലാവരും. ആ ഫീൽ തന്നെയാണ് ഞങ്ങൾ ഈ സീരിയലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതും,” താരം കൂട്ടിച്ചേർത്തു.

കഥ എന്നതുപോലെ തന്നെ സീരിയലിലെ അഭിനേതാക്കളെയും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വാനമ്പാടിക്ക് ശേഷം പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ ഉയരെ ആയിരുന്നു എന്നും ആ ലെവൽ വരെ എത്തിക്കുവാൻ വേണ്ടി വളരെ ശ്രദ്ധയോടെയാണ് ഓരോ കഥാപാത്രത്തെയും തിരഞ്ഞെടുത്തതെന്നും പ്രൊഡ്യൂസർ കൂടെയായ താരം പറയുന്നു.

സീരിയലിനു യുവജനങ്ങളുടെ ഇടയിൽ നിന്നും കിട്ടുന്ന പിന്തുണയിൽ ഞെട്ടിയിരിക്കുകയാണ് ചിപ്പി, “സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരു ആളെ ആയിരുന്നില്ല ഞാൻ. പക്ഷെ ഇപ്പോൾ അതില്ലാതെ വയ്യ എന്ന അവസ്ഥയാണ്. യുവാക്കൾ എത്ര ആവേശത്തോടെയാണ് സീരിയൽ സ്വീകരിച്ചിരിക്കുന്നത് എന്ന് കാണുമ്പോൾ വലിയ സന്തോഷമാണ്”.

ഒരേസമയം അഭിനയവും നിർമ്മാണവും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചാലും ചിപ്പിയ്ക്ക് മറുപടിയുണ്ട്. അതിനു കാരണം ഭർത്താവ് ആണ്..

ഒരിക്കലും എനിക്കിത് തനിയെ കൈകാര്യം ചെയ്‌യാൻ പറ്റില്ല. എന്റെ സ്ട്രോങ്ങ് പില്ലർ എന്റെ ഭർത്താവ് തന്നെയാണ്, രഞ്ജിത്. അദ്ദേഹം ഇല്ലെങ്കിൽ ഇതൊന്നും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്റെ കരുത്തു അദ്ദേഹമാണ്,” ചിപ്പി പറയുന്നു.

പ്രൊഡ്യൂസർ എന്നതിന് പുറമെ താൻ ഒരു നടി കൂടി ആയതിനാൽ, നടീ-നടന്മാരെ കൂടുതലായി മനസിലാക്കാൻ തനിക്ക് കഴിയുന്നുണ്ട് എന്നും ചിപ്പി പറയുന്നു.

“അവരുടെ ചെറിയ ഒരു അസ്വസ്ഥത പോലും എനിക്ക് പെട്ടെന്ന് മനസിലാകും, കാരണം, ഞാൻ അവരുടെ സ്ഥാനത്തുണ്ടായിരുന്ന ഒരു സമയത്തു. നമ്മൾ അവരോടൊപ്പം ഉണ്ടാകും എന്നൊരു ഉറപ്പ് അവർക്ക് കൊടുക്കാനും അത് പാലിക്കാനും നമുക്ക് കഴിഞ്ഞാൽ, അവരുടെ 100 ശതമാനം അവർ ഒരു പ്രോജക്ടിന് വേണ്ടി നൽകും,” എന്നും ചിപ്പി പറഞ്ഞു.

about chippy ranjith

More in Malayalam

Trending

Recent

To Top