Connect with us

DFK on AIR ; ബിഗ് ബോസ് ഷോ ഇനി ധൈര്യമായി കണ്ടോളൂ!

Malayalam

DFK on AIR ; ബിഗ് ബോസ് ഷോ ഇനി ധൈര്യമായി കണ്ടോളൂ!

DFK on AIR ; ബിഗ് ബോസ് ഷോ ഇനി ധൈര്യമായി കണ്ടോളൂ!

ബിഗ് ബോസ് ഷോ പൊതുവെ ആരും കാണില്ലന്നറിയാം.. പക്ഷെ കാണണം.. കണ്ടുതുടങ്ങണം.. കാരണം സമൂഹത്തിലെ ബൂർഷ്വാസികളെ അടുത്തറിയാൻ പറ്റിയ ഒരു ഷോയാണ്. എന്തിന് സമൂഹത്തിന് നേർക്ക് പിടിക്കുന്ന ഒരു കണ്ണാടിതന്നെയാണ് ബിഗ് ബോസ് ഷോ.

മലയാളത്തിലെ കഴിഞ്ഞ രണ്ട് സീസണുകൾ പരിശോധിച്ചാലും, സ്ത്രീകളെ അടിച്ചമർത്തുന്ന.. തൊഴിലിനെ താഴ്ത്തിപ്പറയുന്ന.. അതുപോലെ റേസിസവും മറ്റ് വിവേചനങ്ങളും ഒക്കെ അതിൽ പരാമര്ശിക്കപ്പെടുന്നുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ വച്ച് കമ്പയർ ചെയ്യുമ്പോൾ പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. ആ കംപാരിസൺ ഇവിടെ നടക്കില്ല.. ഇത് മലയാളികളാണ്.. അത്രയ്ക്കൊന്നും പുരോഗമിച്ചിട്ടില്ല.. എന്നൊക്കെ. അതായത് നമ്മുടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ വഴക്കടിക്കുന്നത് പാല് തീർന്നു, തേയില ഇല്ല ദോശ ഇല്ല.. എന്നൊക്കെ പറഞ്ഞാണ്.

സീരിയസ് ആയ ഒരു പ്രശ്നം ആരും സംസാരിക്കാൻ എടുത്തിടില്ല. ഈ സീസണിൽ ഒരു ദമ്പതികൾ കുടുംബത്തിൽ കയറിക്കൂടിയത് കൊണ്ട്തന്നെ ഭാര്യ എന്ന കൺസെപ്റ്റ് ഒരു നല്ല ടോപിക് ആയിരുന്നു, എന്നാൽ അതുപോലും വേണ്ട വിധത്തിൽ ചർച്ചയായില്ല. ഇന്നും ഏറെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നാണ് വിവാഹം. അതിനപ്പുറം ഗ്ലോറിഫൈ ചെയ്യപ്പെടുന്ന വാക്കാണ് ഭാര്യ. ഈ ഒരു ഇൻസ്റ്റിട്യൂഷൻ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഉണ്ടാകും . എന്നാൽ ഇത് നിർബന്ധമാണെന്ന് ശാട്യം പിടിക്കുന്നത് ഒരു സംസ്കാരത്തിന്റെ കൊടിപിടിച്ചിട്ടാണ്.

ഇപ്പോൾ ഇത്തരത്തിൽ ബിഗ് ബോസ് കണ്ട് സമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വിശകലനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫിദ തസ്‌നി സലിം എന്ന ഫേസ്ബുക്ക് അക്കൊണ്ടിൽ നിന്നുള്ള കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെയാണ്.

ബിഗ് ബോസ് സീസൺ 1,ബിഗ് ബോസ് സീസൺ 2, മുമ്പത്തെ രണ്ടു സീസണിൽ വച്ച് കമ്പയർ ചെയ്യുകയാണെങ്കിൽ മൂന്നാമത്തെ ഈ സീസൺ സാമാന്യം കുറച്ചു നല്ല ബോധമുള്ള മത്സരാർഥികളാണുള്ളത്. കാരണം ആദ്യത്തെ രണ്ടു സീസണുകളിൽ കൊട്ടിഘോഷിക്കപ്പെട്ട സദാചാര വാദവും സ്ത്രീ വിരുദ്ധതയും മനുഷ്യത്വ വിരുദ്ധതയും വർണ്ണ വർഗീയ വംശീയ അധിക്ഷേപങ്ങളുമൊക്കെ മൂടോടെ പിഴുതെറിയുന്ന, പോയിന്റ് ബൈ പോയിന്റ് ആയിട്ട് ചോദ്യം ചെയ്യുന്ന ബോധമുള്ള പൊളിറ്റിക്കലി അവയറായ മത്സരാർത്ഥികൾ തന്നെയാണ് ഈ സീസണിൽ ഉള്ളത്.

ബിഗ് ബോസ് എന്ന ഷോ എന്തുകൊണ്ടും നമ്മുടെ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഷോ തന്നെയാണ്. കാരണം നമ്മുടെ സമൂഹം ഇന്ന് എത്രത്തോളം മനുഷ്യവിരുദ്ധമായ ചട്ടക്കൂടുകൾക്കുള്ളിലാണെന്നും എന്നാൽ അതിൽ കിടന്നു നമ്മളേവരും ബുദ്ധിമുട്ടുകയാണെന്നോ, അവയൊക്കെ മാറേണ്ടതാണെന്നോ എന്ന് മനസ്സിലാക്കാൻ പോലും പാകത്തിന് ആലോചന ശേഷിയില്ലാത്ത വിധം മനുഷ്യന്മാരുടെ ചിന്തകളും മരവിച്ചിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബോസ് ആദ്യ 2 സീസണുകളിലും ചില വ്യക്തികൾക്ക് കിട്ടിയ സ്വീകാര്യത.

കഴിഞ്ഞ സീസണുകളിൽ കൊട്ടിഘോഷിച്ച വൈരുദ്യ ആശയങ്ങളെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് വയ്ക്കുകയാണ് ഫിറോസ് സജ്നാ എന്ന ബിഗ് ബോസ്സ് സീസൺ ത്രീയിലെ മത്സരാർത്ഥികൾ. പക്ഷെ ഇവിടെ ഒരു ആശ്വാസം ഉള്ളതെന്തെന്ന് വെച്ചാൽ അവർ പറയുന്ന പൊളിറ്റിക്കലി ഇൻകറക്ട ആയിട്ടുള്ള കാര്യങ്ങളെ അപ്പോ തന്നെ റെലെവെന്റ് ആയിട്ടുള്ള പോയിന്റുകൾ വെച് മറ്റ് മത്സരാർത്ഥികൾ ചോദ്യം ചെയ്യുന്നു എന്നതാണ്.

സീരിയലുകളുടെ കഥകൾ വിശ്വസിച്ചു അതാണ് ജീവിതമെന്ന് വിശ്വസിച്ചിരിക്കുന്ന അമ്മമാരും ചേച്ചിമാരും തീർച്ചയായും കഴിഞ്ഞ സീസണുകളിലെ സ്ത്രീവിരുദ്ധതയെയും ആഘോഷിച്ചിട്ടുണ്ടാവും. പക്ഷെ അതിലൊക്കെ എത്രത്തോളം വയലൻസ് ഉണ്ടെന്നുള്ളത് അതേ പ്ലാറ്റ്ഫോമിൽ കൂടി ഇപ്പഴത്തേ മത്സരാർത്ഥികൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു വെക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമല്ലാത്ത പൊളിറ്റിക്കൽ ബോധം ഒട്ടും തന്നെ ഇല്ലാത്ത അമ്മമാരെയും ചേച്ചിമാരേയും കൂടുതൽ ആലോചിക്കാൻ പാകത്തിന് ഈ ഷോ മാറിയിരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

ഫിറോസ് സജന എന്ന മത്സരാർത്ഥികൾ മുന്നോട്ടുവെച്ച ചില ബോധമില്ലാത്ത പ്രസ്താവനകളെ അതേ സ്പോട്ടിൽ മറ്റ് മത്സരാർഥികൾ ആ പ്രസ്താവനകളെ കൃത്യമായ പോയിന്റ് പറഞ്ഞു ബ്രേക്ക്‌ ചെയ്തിരുന്നു.

പ്രസ്താവനകൾ ഓരോന്നും അക്കമിട്ടുതന്നെ പറയുന്നുണ്ട്.
അനൂപ് എന്ന മത്സരാർത്ഥിയുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രൊഫഷൻ സീരിയലാണെന്നും, ഏഴാം കിട അഭിനയം കാഴ്ചവെക്കുന്ന ഒരുവനാണെന്നും ഒരു സ്റ്റേറ്റ്മെന്റ് സജന ഫിറോസ് ദമ്പതികൾ ഷോയിലൂടെ വെക്കുകയുണ്ടായി
എന്നാൽ മറ്റു മത്സരാർഥികൾ ഏതൊരു തൊഴിലിനും അതിന്റെതായ ഡിഗ്നിറ്റി ഉണ്ടെന്നും ഏഴാംകിട എന്നുള്ളത് മറ്റ് മനുഷ്യരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞ് വ്യക്തമായ എതിർപ് പ്രകടിപ്പിച്ചു.

ഒരാളെ പുച്ഛിക്കാൻ വേണ്ടി അല്ലെങ്കിൽ അയാളെ എതിർക്കാൻ വേണ്ടി ഉപയോഗിച്ച ഒരു വാക്കാണ് നീ വെറും പെണ്ണിനെ പോലെയാണ് എന്നത്.
അപ്പോ തന്നെ എന്നിലൊരു പെണ്ണുണ്ടെങ്കിൽ അതിൽ ഞാനഭിമാനിക്കുന്നുണ്ടെടാ, ഞാൻ വന്നത് ഒരു സ്ത്രീയിൽ നിന്നാടാ, എന്നിൽ നിന്നുണ്ടായത് രണ്ട് പെൺകുട്ടികളാട, എനിക്കവരെ തന്നതും ഒരു സ്ത്രീയാട, പെണ്ണിനെന്താടാ കുഴപ്പം എന്ന് ചോദിച്ചു ആ ഒരു പ്രസ്താവനയെ അങ്ങ് കരിച്ചു കളഞ്ഞു

മീൻ മുറിക്കില്ല എന്ന് പറഞ്ഞ സന്ധ്യ എന്ന മത്സരാർതഥിയോട് നിങ്ങളെ കൊണ്ട് സകലമാന വീട്ടിജോലിയും പഠിപ്പിച് നിങ്ങളുടെ ഭർത്താവിന് ഒരുത്തമ വീട്ടമ്മയായി നിങ്ങളെ ഈ സീസൺ കഴിയുമ്പോൾ കൊടുക്കും എന്നതാണ് അടുത്ത പ്രസ്താവന.
അതും സന്ധ്യയും സന്ധ്യക്കൊപ്പം മറ്റ് മത്സരാർഥികളും ചേർന്ന് പൊളിച്ചടുക്കുകയാണ് ചെയ്തത്. 21 വർഷം കൊണ്ട് ദാമ്പത്യം നയിക്കുന്ന സന്ധ്യ പാചകം പഠിക്കാതെയാണ് ഇതുവരെ എത്തിയതെന്നും ജീവിക്കാൻ പാചകം ചെയ്യേണ്ടത് പെണ്ണ് തന്നെ വേണമെന്നൊന്നും ഇല്ലെന്നും അതൊക്കേ ചിന്തിക്കാൻ തലക്കകത്ത് ആൾതാമസം വേണമെന്നും പറഞ്ഞു ആ പ്രസ്താവനയും.,

ഫിറോസും സജനയും ഒരു മത്സരാർത്ഥി ആയിരിക്കെ തന്നെ എപ്പോഴും അഭിപ്രായങ്ങൾ ഫിറോസ് മാത്രം പറയുകയും സജന പറയാൻ ശ്രമിക്കുമ്പോൾ സജനയോട് മിണ്ടാതിരിക്കു എന്ന് പറഞ്ഞു മിണ്ടാതിരിപ്പിക്കുകയും, മറ്റുള്ളവരുമായി ചൂടാകുമ്പോൾ ആ ദേഷ്യം അവിടെ തീർക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭാര്യയായ സജിനിയുടെ മേലേക്ക് ദേഷ്യം തീർക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്, ഇതൊക്കെ ചൂണ്ടികാണിക്കുന്നത് നമ്മുടെ സമൂഹത്തിൽ നിലനിന്ന പോകുന്ന മെയിൽ പ്രിവിലേജ്ന്റെ ഒരു വലിയ ഭാഗത്തെ തന്നെയാണ്.

മറ്റൊരാവസരത്തിൽ ഫിറോസ് സജനയുടെ സംസാരം ബ്ലോക്ക് ചെയ്യാൻ വേണ്ടി സജനയുടെ കയ്യിൽ ശക്തി ആയിട്ട് അടിക്കുന്നത് കണ്ടു. അതിനെ ചോദ്യം ചെയ്തപ്പോൾ എന്റെ ഭർത്താവിന് എന്നെ അടിക്കാനുള്ള അവകാശവും അധികാരവും ഉണ്ടെന്ന് സജ്നാ പറഞ്ഞു. ആർക്കും ആരെയും അടിക്കാനും ഇടിക്കാനും ഉള്ള അവകാശം ഇല്ല എന്നതും വളരെ വ്യക്തമായി ഷോയിലൂടെ മറ്റ് കണ്ടെസ്റ്റന്റ്സുകൾ മനോഹരമായി പറഞ്ഞു വെച്ചു

ഇനി നമ്മുടെ പൊതുബോധം ബിജിഎം ഇട്ട് പൊക്കി നടക്കാൻ പോകുന്നത് ഇജ്ജാതി നിലപാട് സിംഹത്തെ ആയിരിക്കുമല്ലോ എന്നതും മറ്റൊരു വാസ്തവം. As usual എല്ലാ സീസണിലും ഈ യോണറിൽ തന്നെയുള്ള ഓരോന്നിനെ ആയിരിക്കുമല്ലോ കറക്റ്റ് പിക്ക് ചെയ്യുന്നതും ബിൽഡ് അപ്പ്‌ കൊടുക്കുന്നതും . ഇപ്പൊ നിലവിൽ പുള്ളിക്കാരൻ എന്തായാലും എയറിൽ ആണ്. നാസ പുറത്ത് വിട്ട ചിത്രം ചുവടെ കൊടുക്കുന്നു..
എന്നുപറഞ്ഞ് രസകരമായ ഒരു മീം കൂടി ഫിദ തസ്‌നി സലിം പങ്കുവെക്കുന്നുണ്ട്.

about bigg boss show

Continue Reading
You may also like...

More in Malayalam

Trending

Recent

To Top