Connect with us

ഈ പ്രായത്തിലും എന്നാ ഒരിതാ! കണ്ണുതള്ളി ആരാധകർ!

Malayalam

ഈ പ്രായത്തിലും എന്നാ ഒരിതാ! കണ്ണുതള്ളി ആരാധകർ!

ഈ പ്രായത്തിലും എന്നാ ഒരിതാ! കണ്ണുതള്ളി ആരാധകർ!

സിനിമയിൽ ഇനി എത്ര നല്ല നായികമാർ വന്നാലും നടി ശോഭനയുടെ തട്ട് ഉയർന്നിരിക്കും. പകരക്കാരിയില്ലാത്ത മലയാളികളുടെ അഭിമാന നായികയാണ് ശോഭന. തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ ശോഭന ഒട്ടും തിളക്കം മങ്ങാതെ ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.

നൃത്തത്തിന് വേണ്ടി ജീവിക്കുന്ന ഒരാത്മാവും ശരീരവുമാണ് ശോഭനയുടേത്. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും നൃത്തം അഭ്യസിപ്പിക്കുന്ന വീഡിയോകൾ പങ്കുവച്ച് ശോഭന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എത്രകണ്ടാലും നോക്കിയിരുന്നുപോകുന്ന മേയ് വഴക്കവും മുഖഭാവങ്ങളും ചടുലതയും നൃത്തത്തിൽ കാണാം.

മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ ശോഭനയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിലുള്ളത് . പുതിയ സിനിമയിൽ നിന്നുള്ളതാണോ ചിത്രങ്ങൾ എന്നാണ് ആരാധകർ ആകാംഷയോടെ ചോദിക്കുന്നത്. “ഈ പ്രായത്തിലും എന്നാ ഒരിതാ,” എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്യുന്നവരും നിരവധിയായാണ് .

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് പ്രിയ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. എന്നാൽ നടിയുടെ സ്വകാര്യ ജീവിതം ഇപ്പോഴും ചർച്ചയാകാറുണ്ട്. ഇനിയും ഉത്തരം കിട്ടാത്ത ഉത്തരം അറിയാൻ മലയാളികൾ ആഗ്രഹിക്കുന്ന ചോദ്യമാണ് ശോഭന.

സത്യൻ അന്തിക്കാടിന്റെ മകൻ , അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

about shobhana

More in Malayalam

Trending

Recent

To Top