Connect with us

ഈ ആഴ്ച രക്ഷപെട്ടു എന്നാൽ ……ഇനി രക്ഷയില്ല ടീമേ ആ 2 മത്സരാർത്ഥികൾ പുറത്തേക്ക്! 100 % ഉറപ്പിക്കാം

Malayalam

ഈ ആഴ്ച രക്ഷപെട്ടു എന്നാൽ ……ഇനി രക്ഷയില്ല ടീമേ ആ 2 മത്സരാർത്ഥികൾ പുറത്തേക്ക്! 100 % ഉറപ്പിക്കാം

ഈ ആഴ്ച രക്ഷപെട്ടു എന്നാൽ ……ഇനി രക്ഷയില്ല ടീമേ ആ 2 മത്സരാർത്ഥികൾ പുറത്തേക്ക്! 100 % ഉറപ്പിക്കാം

ബിഗ്ബോസ് സീസൺ 3 മുൻ സീസണുകളേക്കാൾ മികച്ചതായി മുന്നേറുകയാണ്. അൻപത്തിയാറ് ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. 14 പേരുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ൽ ഇപ്പോൾ 13 പേരാണുള്ളത്.

5 വൈൽഡ് കാർഡ് എൻട്രികളും ഹൗസിലെത്തിയിരുന്നു. ലക്ഷ്മി ജയൻ, ഭാഗ്യലക്ഷ്മി, മജ്സിയ ഭാനു, മിഷേൽ, എയ്ഞ്ചൽ എന്നിവരാണ് ഷോയിൽ നിന്ന് പുറത്തായവർ. രമ്യ പുറത്തായതിന് ശേഷം വീണ്ടും വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ എത്തിയിട്ടുണ്ട്

എട്ടാം ആഴ്ചയിൽ എവിക്ഷനില്ലാതെ മുന്നേറുന്ന ഗെയിം ഷോയിൽ വിഷുവിനായി തയ്യാറെടുക്കുകയാണ് മത്സരാർത്ഥികൾ. വിഷു വിശേഷങ്ങൾ പങ്കുവെക്കുവാനും വിഷു ആഘോഷത്തിൻ്റെ മാറ്റു കൂട്ടാനും അവതാരകൻ മോഹൻലാലും എത്തുന്നുണ്ട്. ഈ എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

എട്ടാം ആഴ്ചയിൽ എവിക്ഷനില്ലാത്തതിനാൽ തന്നെ ഏഴാം ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടവരാണ് എട്ടാം ആഴ്ചയിലും നോമിനേഷനിലുള്ളത്. സജിന ഫിറോസ്, അഡോണി, സായി വിഷ്ണു, ഋതു മന്ത്ര, സന്ധ്യ മനോജ് എന്നിവരാണ് നോമിനേഷനിലുള്ളത്.

പതിവ് പോലെ 7 വോട്ടുകൾ നേടി ഫിറോസ്- സജ്ന ദമ്പതികളാണ് ഇത്തവണയും മുന്നിൽ. ഇവരോടൊപ്പം 7 വോട്ടുകളുമായി സായ് വിഷ്ണുവുമുണ്ട്. ഇതാദ്യമായിട്ടാണ് ഇത്രയധികം വോട്ട് സായിക്ക് ലഭിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
4 വോട്ടുകളുമായി അഡോണിയും രണ്ട് വോട്ടുകൾ വീതം ഋതുവും സന്ധ്യയും നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. മത്സരാർഥികളുടെ നോമിനേഷൻ രീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. പലരും നോമിനേറ്റ് ചെയ്യാൻ കാരണങ്ങൾ കണ്ടെത്തുന്നത് പോലെ തോന്നിയെന്ന് പ്രേക്ഷകർ പറയുന്നു.

ഒൻപതാം ആഴ്ചാവസാനം നടക്കുന്ന എവിക്ഷനിൽ ഇവരിൽ നിന്ന് രണ്ട് പേർ പുറത്ത് പോകുമെന്നാണ് പ്രേക്ഷകരുടെ അനുമാനം. ഇവരിൽ പുറത്താകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന മത്സരാർത്ഥികൾ സന്ധ്യയും അഡോണിയുമാണെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിലെ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 16 വെള്ളിയാഴ്ച വരെ മത്സരാർത്ഥികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താനാകും.

സായ്ക്ക് പ്രേക്ഷക പിന്തുണ വർധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അഡോണിക്ക് രൂക്ഷ വിമർശനമാണ് ഉയരുന്നത്. അഡോണിയ്ക്കെതിരെ ക്യാംപെയ്നുകളും നടക്കുന്നുണ്ട്. ഈ ആഴ്ച അഡോണിയെ പുറത്താക്കണമെന്നും പ്രേക്ഷക പരസ്പരം പറയുന്നുണ്ട്.

സായിയും സജിന ഫിറോസും ഉള്ളിൽ നിൽക്കാൻ സാധ്യതയുള്ളതായി ഒരു കൂട്ടർ വാദിക്കുമ്പോൾ കഴിഞ്ഞ ആഴ്ചയിൽ നിറം മങ്ങിയ മത്സരാർത്ഥികളായി സജിനയെയും ഫിറോസിനെയും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇവർ അടുത്ത ആഴ്ചയിൽ പുറത്തായേക്കുമെന്നും സായി പുറത്തായേക്കുമെന്നും ചിലർ പ്രവചിക്കുന്നു. എന്നാൽ ഋതു മന്ത്രയുടെ പേര് ആരും തന്നെ പുറത്ത് പോകുമെന്ന് സാധ്യത ചൂണ്ടിക്കാട്ടി പറയുന്നുമില്ല എന്നതാണ് ശ്രദ്ധേയം.

എന്തായാലും സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് നോമിനേഷൻ ചർച്ച കനക്കുകയാണ്. ആകാംക്ഷയോടെയാണ് വാരാന്ത്യത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top