Connect with us

എന്റെ സിവനേ… ചുള്ളൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട് !

Malayalam

എന്റെ സിവനേ… ചുള്ളൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട് !

എന്റെ സിവനേ… ചുള്ളൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട് !

മലയാളത്തിൽ ചുരുങ്ങിയ കാലയളവിൽ മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ നായകനാണ് സൂരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിച്ചും സുരാജ് ശ്രദ്ധ നേടി.

ഏതുതരം വേഷം കൊടുത്താലും അതെല്ലാം സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ കഴിയുന്ന പ്രത്യേക കഴിവിന്റെ ഉടമകൂടിയാണ് സുരാജ് . ദശമൂലം ദാമു പോലുള്ള കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഫൈനൽസ്’, ‘വികൃതി’ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്നീ ചിത്രങ്ങളിലൊക്കെ എത്തി നിൽക്കുമ്പോഴേക്കും ഒരു നടൻ എന്ന രീതിയിൽ ഒരുപാട് വളർന്നിരിക്കുന്നു എന്നതാണ് വാസ്തവം. തന്നിലെ പ്രതിഭയെ തേച്ചു മിനുക്കി കൊണ്ടാണ് സുരാജ് ഓരോ പടിയും ചവിട്ടിക്കയറുന്നത്.

സാധാരണ വ്യത്യസ്തത നിറഞ്ഞ ഫോട്ടോയുമായി എത്താറുള്ളത് നായികമാരാണെങ്കിലും ഇപ്പോൾ, വേറിട്ട ഗെറ്റപ്പിലുള്ള സുരാജിന്റെ ഒരു ഫോട്ടോഷൂട്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ആറ്റിറ്റ്യൂഡിലുള്ള താരത്തിന്റെ ചിത്രങ്ങൾ വലിയ പ്രചോദനമായിരിക്കുകയാണ് യുവാക്കൾക്കിടയിൽ.

ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയാണ് സുരാജിന്റെ ഈ മികച്ച ചിത്രങ്ങൾക്ക് പിന്നിൽ . “എന്റെ സിവനേ.. വേറെ ലെവൽ സുരാജേട്ടൻ,” എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.

about suraj venjarammood

Continue Reading
You may also like...

More in Malayalam

Trending