Connect with us

നിഴൽ എന്ന സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്കായുള്ള കഥയാണ്! നിഴൽ സിനിമയെക്കുറിച്ച് ടി പി ഫെല്ലിനി!

Malayalam

നിഴൽ എന്ന സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്കായുള്ള കഥയാണ്! നിഴൽ സിനിമയെക്കുറിച്ച് ടി പി ഫെല്ലിനി!

നിഴൽ എന്ന സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്കായുള്ള കഥയാണ്! നിഴൽ സിനിമയെക്കുറിച്ച് ടി പി ഫെല്ലിനി!

അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത നിഴൽ തീയറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെയും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്

തിയേറ്ററില്‍ ഇരിക്കുന്ന കാഴ്ചക്കാരനെ അലോസരപ്പെടുത്താതെ ത്രില്ലടിപ്പിച്ചും ആവശ്യത്തിന് സസ്പെന്‍സ് കലര്‍ത്തിയും ചിത്രത്തെ ഒരു എക്സ്ട്രീം ലെവലിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായം ബോളിവുഡ് ടച്ചിലെത്തുന്ന ചിത്രം കാണികളെ അലോസരപ്പെടുത്താതെ തിയേറ്ററില്‍ പിടിച്ചിരുത്തുകയായിരുന്നു

ഇപ്പോൾ ഇതാ ചിത്രത്തെ പറ്റി നിർമ്മാതാക്കളിൽ ഒരാളു കൂടിയായ ടിപി ഫെല്ലിനി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ സൈബറിടത്തിൻ്റെ ശ്രദ്ധ നേടുകയാണ്. തിരക്കഥാകൃത്ത് എസ് സഞ്ജീവിനെയും സംവിധായകൻ അപ്പു എൻ ഭട്ടതിരിയേയും അഭിനന്ദിച്ചു കൊണ്ടാണ് ഫെല്ലിനിയുടെ കുറിപ്പ്. നമ്മുടെ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസമാണ് ഇതെന്നും സിനിമ തീയേറ്ററിൽ തന്നെ കാണണമെന്നും ഫെല്ലിനി ടിപി കുറിച്ചിരിക്കുന്നു. നിഴൽ സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥയാണെന്നാണ് സിനിമയുടെ സഹ നിർമ്മാതാവ് ഫെല്ലിനി ടി പി കുറിച്ചിരിക്കുന്നത്.

ടി പി ഫെല്ലിനി കുറിച്ചിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.

എന്റെ സിനിമയ്ക്ക് പോലും ഞാൻ ഇതുപോലൊരു കുറിപ്പ് എഴുതിയിട്ടില്ല. നിഴൽ എന്ന സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്കായുള്ള കഥയാണ്. ഒരു ദിവസം നമുക്ക് ആ കഥയും എഴുതാം. ഇപ്പോൾ രണ്ട് പേരെക്കുറിച്ച് പറയാതിരിക്കാനാവില്ല.’

‘അപ്പു ഭട്ടതിരി, എന്റെ ഇളയ സഹാദരനോ അതോ അടുത്ത സുഹൃത്തോ ഒക്കെയാണ്. എങ്ങനെയാണ് നിന്നെ കാണേണ്ടതെന്ന് എനിക്കറിയില്ല. നീ എന്റെ ജീവിതത്തിലെ ഒരു സ്പെഷ്യൽ വ്യക്തിയായിരിക്കും. ചലച്ചിത്ര സ്നേഹിയിൽ നിന്നും സംവിധായകനിലേക്കുള്ള നിന്റെ വളർച്ചയെക്കുറിച്ച് എനിയ്ക്ക് അടുത്തറിയാം. നിന്റെ സിനിമകളെക്കുറിച്ചുള്ള അറിവ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതായിരുന്നു.’

‘നിനയ്ക്കായുള്ള വേദി തയ്യാറായിരിക്കുന്നു. നിന്റെ ആദ്യത്തെ സിനിമ നിർമ്മിക്കണം എന്ന് എനിയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കാരണം എനിക്ക് നിന്നെ വിശ്വാസമാണ്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. സഞ്ജീവ് ചേട്ടാ, നിങ്ങൾ മനസിൽ കണ്ടത് സ്‌ക്രീനിൽ കാണുന്ന നിമിഷത്തിനായി എനിക്ക് കാത്തിരിക്കുവാൻ വയ്യ.’

‘നിങ്ങൾ എനിയ്ക്ക് മൂത്ത സഹോദരനെ പോലെ തന്നെയാണ്. എന്റെ മെന്ററും നല്ല സുഹൃത്തുമാണ് താങ്കൾ. നമ്മുടെ സിനിമയുടെ റിലീസ് സമയത്ത് എനിക്ക് സ്ഥലത്തുണ്ടാവാൻ സാധിച്ചില്ല. എങ്കിലും ആ നിമിഷത്തെ കുറിച്ച്‌ ആലോചിച്ച് നമുക്ക് നമ്മുടെ സിനിമ ആഘോഷിക്കാം. ഗിനീഷ് ജോസ്. ഇത് നമ്മുടെ സ്വപ്‍നം യാഥാർഥ്യമാകുന്നു ദിവസമാണ്. ഞങ്ങളുടെ യാത്രയുടെ ആരംഭം മാത്രമാണ്. നിഴൽ തീയേറ്ററുകളിൽ പോയി തന്നെ കാണണം.’

More in Malayalam

Trending