Malayalam
തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ് ; ആഘോഷമാക്കി മലയാളികൾ !
തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ് ; ആഘോഷമാക്കി മലയാളികൾ !
തിയറ്ററുകൾ കൊറോണയ്ക്ക് ശേഷം സജീവമാകുമ്പോൾ മലയാളത്തിൽ നയൻതാരയും തിരിച്ചെത്തിയിരിക്കുകയാണ്. അതും ഒരു നിഗൂഢ സിനിമയുടെ ഭാഗമായിട്ട്. കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന ചിത്രമാണ് നയൻതാരയെ വീണ്ടും മലയാളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിനും നയൻതാരയുടെ ഷർമിള എന്ന കഥാപാത്രത്തിനും കിട്ടിക്കൊണ്ടിരിക്കുന്നത് .ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ വേണ്ടതെല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ അപ്പു ഭട്ടതിരി ഒരുക്കിയിട്ടുണ്ട്.
നാളുകൾക്ക് ശേഷമുള്ള നയൻസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് നിഴൽ . മലയാളത്തിൽ അവസാനമായി നയൻതാര അഭിനയിച്ചത് 2019 ൽ പുറത്തിറങ്ങിയ നിവിൻപോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലാണ് . രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നയൻസ് വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ ആരാധകർക്ക് ലഭിച്ചത് നയൻതാരയുടെ ത്രില്ലടിപ്പിക്കുന്ന അഭിനയമാണ്.
2016 ൽ മമ്മൂക്കയ്‌ക്കൊപ്പം പുതിയ നിയമം ചെയ്തപ്പോഴും നിഗൂഢതകൾ നിറഞ്ഞ നയൻതാരയുടെ അഭിനയം ആരാധകർക്ക് കാണാൻ സാധിച്ചു. അത്തരത്തിൽ ഒരു കഥാപാത്രം വർഷങ്ങൾക്കിപ്പുറം വീണ്ടും ആരാധകർക്ക് തന്നിരിക്കുകയാണ് നിഴൽ എന്ന സിനിമയിലൂടെ അപ്പു ഭട്ടതിരി.
about Malayalam Movie Nizhal