Malayalam
എന്നെ കണ്ടിട്ട് കള്ള വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിട്ടാണോ? അവസാന നിമിഷം വോട്ട് ചെയ്ത അനുഭവത്തെ കുറിച്ച് വരദ!
എന്നെ കണ്ടിട്ട് കള്ള വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിട്ടാണോ? അവസാന നിമിഷം വോട്ട് ചെയ്ത അനുഭവത്തെ കുറിച്ച് വരദ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വരദ. പരമ്പരകളിലൂടെ മകളായും മരുമകളായും പ്രേക്ഷക ഹൃദയം കീഴടക്കിയ വരദ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകർക്കായി എല്ലായിപ്പോഴും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്.
ഏപ്രില്‍ ആറിന് നടന്ന നിയമസഭാ ഇലക്ഷനില്‍ വോട്ട് ചെയ്ത വിശേഷങ്ങള്‍ സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വരദയും രണ്ട് ദിവസം വൈകി വോട്ട് ചെയ്തതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ നിന്നും വൈകുന്നേരം വീട്ടിലെത്തി അവസാന നിമിഷമാണ് വരദ വോട്ട് ചെയ്തത്.
വരദയുടെ വോട്ട് ചെയ്ത വിശേഷം വായിക്കാം.. !
ഒരു മഷിക്കഥ… അഞ്ചാം തിയതി രാത്രി വൈകി ഷൂട്ട് കഴിഞ്ഞത് കൊണ്ട് ആറാം തിയതി കുറച്ചു വൈകിയാണ് ഉറക്കമെഴുന്നേറ്റത്. അപ്പോഴാണ് സമ്മതിദാനാവകാശം ഉപയോഗിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെ കുറിച്ചും കടമയെ കുറിച്ചും ഓര്‍മ വന്നത്. ഉടനെ കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് വെച്ചു പിടിച്ചു. 14 ദിവസത്തെ ഷെഡ്യൂള്‍ ആയതു കൊണ്ട് സീരിയലില്‍ ഉപയോഗിക്കുന്ന കോസ്റ്റിയൂം റൂമില്‍ ഉപയോഗിക്കുന്ന ഡ്രസ്സുകളും മറ്റു സ്വന്തം സാധാനങ്ങളും എല്ലാം കൂടെ രണ്ട് പെട്ടികള്‍ ഉണ്ടായിരുന്നു.
ഞാന്‍ ഒറ്റക്ക് എല്ലാം കൂടെ കെട്ടി വലിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സമയം 6.10 pm. പെട്ടന്ന് തന്നെ ലഗ്വേജ് എല്ലാം വീട്ടില്‍ കയറ്റി വെച്ച് നേരെ പോളിങ് ബൂത്തിലേക്ക്. എന്തായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വോട്ട് ചെയ്ത് കടമ നിര്‍വഹിച്ചല്ലോ എന്ന ചാരിതാര്‍ഥ്യത്തില്‍ പുറത്തിറങ്ങി വിരലിലേക്ക് നോക്കി. അതോടെ ആ ചാരിതാര്‍ഥ്യത്തിന്റെ സന്തോഷം അങ്ങ് പോയി കിട്ടി.
എന്നെ കണ്ടിട്ട് കള്ള വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിട്ടാണോ എന്തോ ഒരു വിരലില്‍ മൊത്തം മഷി. നഖത്തിന്റെ അകത്തു വരെ മഷിയുണ്ട്. അതും തലങ്ങും വിലങ്ങും അങ്ങ് കോരി ഒഴിച്ചിരിക്കുന്നു. എന്തായാലും എന്റെ വിരലില്‍ ഇങ്ങനെ മഷി കൊണ്ട് കളം വരച്ചിട്ട് എന്റെ നേരത്തെ പറഞ്ഞ ചാരിതാര്‍ഥ്യത്തെ നശിപ്പിച്ചു കളഞ്ഞ ആ സഹോദരിയെ ഓര്‍ത്തു കൊണ്ട് എന്റെ മഷിക്കഥ ഞാന്‍ ഉപസംഹരിക്കുന്നു. നന്ദി.. നമസ്‌കാരം.
about varadha