Songs
ഇന്നലെ മെല്ലെനെ മായവെ…. നിഴലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുന്നു
ഇന്നലെ മെല്ലെനെ മായവെ…. നിഴലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുന്നു
നിഴലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ് വരികൾ എഴുതിയിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുകയാണ് ആദ്യ വീഡിയോ. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്.
നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍വേഷമിടുന്നത്. ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്.
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്.
മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
