Malayalam
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; നിഴലിലെ ആദ്യ വീഡിയോ സോങ് ഇന്ന് 6 മണിയ്ക്ക് റിലീസ്
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; നിഴലിലെ ആദ്യ വീഡിയോ സോങ് ഇന്ന് 6 മണിയ്ക്ക് റിലീസ്
പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്.
ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെവേ നിഴലിലെ ആദ്യ വീഡിയോ സോങ് ഇന്ന് പുറത്തിറങ്ങുകയാണ്. ഇന്നലെ മെല്ലനെ തുടങ്ങുന്ന ഗാനം വൈകുന്നേരം ആറ് മണിക്കാണ് റിലീസ് ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ആദ്യ വീഡിയോ സോങിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ത്രില്ലർ ചിത്രം കൂടിയാണ് നിഴൽ . സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻതാരയാണ് എത്തുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞതാകും ചിത്രം എന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലർ.
ക്ലാസ്റൂമിൽ ഒരു കഥ പറയുവാൻ പറയുമ്പോൾ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്‍തമായി ഒരു കൊലപാതക കഥയാണ് ഒരു കുട്ടി പറയുന്നത്. ഇതിൽ നിന്നും ചില ദുരൂഹതകളിലേയ്ക്ക് അന്വേഷണങ്ങൾ നീങ്ങുന്നതായാണ് ട്രെയിലറിൽ കാണുന്നത്. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. മികച്ചൊരു സസ്‍പെൻസ് ത്രില്ലറാകും നിഴലെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.
ചിത്രത്തിന്റെ പേരു തന്നെ സസ്‌പെന്‍സ് നിറഞ്ഞതും പെട്ടെന്ന് ആകര്‍ഷിക്കുന്നതുമാണ്. ആദ്യ കേള്‍വിയില്‍ തന്നെ ദുരൂഹതയുയര്‍ത്തുന്ന ടൈറ്റില്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
ഒപ്പം ചിത്രത്തിന്റേതായി പുറത്തിറങ്ങിയപോസ്റ്ററുകളും ഏറെ പ്രതീക്ഷ വെയ്ക്കുന്നു. ‘നിഴല്‍’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞതാണ് ഒപ്പം ഒരു ത്രില്ലര്‍ ആയിരിക്കും.
ചിത്രത്തിന്റേതായി പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്ററുകളിലും എല്ലാം തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരു നിഗൂഡത ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. മാത്രമല്ല പോസ്റ്ററില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്നെ ഒരു മുഖം മൂടി ധരിച്ചാണ്. അത് ഏവരെയും ആകര്‍ഷിച്ച ഒരു ഘടകം തന്നെയായിരുന്നു.
കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്
ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
