Malayalam
പത്മാസരോവരം വീട്ടിൽ വീണ്ടും ആഘോഷം; മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ; ചിത്രം പങ്കുവെച്ച് താരദമ്പതികൾ
പത്മാസരോവരം വീട്ടിൽ വീണ്ടും ആഘോഷം; മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ; ചിത്രം പങ്കുവെച്ച് താരദമ്പതികൾ
ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു ഇന്ന്. 2018 ഒക്ടോബര്‍ 19നായിരുന്നു താരദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്
ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആദ്യമായി സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത്. ഇപ്പോഴിതാ രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താര ദമ്ബതികൾ
കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ പുറത്തുവിട്ടത്. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു താരപുത്രിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മഹലാക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ആശംസകളുമായാണ് ഇക്കുറിയും ആരാധകര്‍എത്തുന്നത്.ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടത്.
2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്‌നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം എന്നാണ് അന്ന് ദിലൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.2018 നവംബർ 17നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്.വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു
നൂലുകെട്ടിന്റെ ചടങ്ങിന്റെ ചിത്രം പുറത്തുവന്നപ്പോള്‍ കുഞ്ഞതിഥിയുടെ ചിത്രം എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കാത്തിരിപ്പിനൊടുവില്‍ ദിലീപായിരുന്നു മകളുടെ ചിത്രങ്ങളുമായെത്തിയത്.