Connect with us

ബിഗ് ബോസ് ആസ്വദിക്കാനാകുന്നില്ല! കാരണം പറഞ്ഞ് അശ്വതി!

Malayalam

ബിഗ് ബോസ് ആസ്വദിക്കാനാകുന്നില്ല! കാരണം പറഞ്ഞ് അശ്വതി!

ബിഗ് ബോസ് ആസ്വദിക്കാനാകുന്നില്ല! കാരണം പറഞ്ഞ് അശ്വതി!

ബിഗ് ബോസ് അൻപതാം എപ്പിസോഡ് മത്സരാർത്ഥികൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ എപ്പിസോഡായിരുന്നു. ആദ്യം തന്നെ ചട്ടയും മുണ്ടുമൊക്കെ ഇട്ട് ഒരുങ്ങി നിന്ന മത്സരാർത്ഥികളെയാണ് കാണിച്ചത്. ലാലേട്ടനും അച്ചായൻ ലുക്കിൽ അടിപൊളിയായി. ഒരുപാട് സർപ്രൈസുകൾ മത്സരാർത്ഥിക്കായി ബിഗ് ബോസ് ഒരുക്കിയിട്ടുണ്ടായിരുന്നു. ലാലേട്ടൻ മത്സരാർത്ഥികൾക്കിടയിൽ എത്തും എന്ന് കരുതിയെങ്കിലും അത് നിരാശയായി.

എന്നാൽ, ഏറ്റവും വലിയ സര്‍പ്രൈസ് രമ്യയുടെ തിരിച്ചുവരവായിരുന്നു. നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ രമ്യ തിരികെ വരുന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. ആ സുചനകള്‍ ശരിവച്ചു കൊണ്ട് രമ്യ തിരികെ വരികയായിരുന്നു. ബിഗ് ബോസില്‍ രമ്യ ആദ്യം എത്തിയതും വൈല്‍ഡ് കാര്‍ഡിലൂടെയായിരുന്നുവെന്നതും രസകരമായൊരു വസ്തുതയാണ്.ഇപ്പോൾ പതിവ് പോലെ തന്റെ ബിഗ് ബോസ് വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് അശ്വതി.

അശ്വതിയുടെ വാക്കുകളിലേക്ക്.

ഗംഭീര സര്‍പ്രൈസുകള്‍ നിറഞ്ഞ ബിഗ്ബോസിന്റെ 50മത് എപ്പിസോഡ് എന്നാണ് ഇന്നത്തെ എപ്പിസോഡിനെ അശ്വതി വിശേഷിപ്പിക്കുന്നത്. ”ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛന്റെ (കാപ്പിപ്പൊടി അച്ഛന്‍) ഈസ്റ്റെര്‍ സന്ദേശം, എല്ലാവരുടെയും ഈസ്റ്റര്‍ ഓര്‍മ്മകള്‍, കഴിഞ്ഞ 50 ദിനങ്ങളുടെ ഒരു കാഴ്ച,പടിയിറങ്ങിയ കണ്ടെസ്റ്റന്റുകളുടെ ആശംസകള്‍, എല്ലാരുടെയും കുടുംബാംഗങ്ങളുടെ ഈസ്റ്റര്‍ ആശംസകള്‍, സ്‌പെഷ്യല്‍ ഈസ്റ്റര്‍ ടാസ്‌ക്കുകള്‍ എന്നിവയെല്ലാം കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്ബോസ്”

ഒരു ടാസ്‌കിനു ഇടയിലായിരുന്നു ആ ഗംഭീര ട്വിസ്റ്റ് ഒളിഞ്ഞിരുന്നത് ??. ‘രമ്യ ഈസ് ബാക്ക്’- നല്ലൊരു തീരുമാനം. ലക്ഷ്മിയേപ്പോലെ ഗെയിംലേക്ക് കടന്നപ്പോഴേക്കും ഔട്ട് ആകേണ്ടിവന്നത് ആയിരുന്നു രമ്യക്ക്. ഓള്‍ ദ ബെസ്റ്റ് രമ്യ. കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്‌സിന്റെ അടുത്ത് വന്നു ഈസ്റ്റെര്‍ സ്‌പെഷ്യല്‍ ഫുഡ് നല്‍കി ലാലേട്ടന്‍ പോയി. ലാലേട്ടന്‍ ചോദിച്ചൊരു ചോദ്യം ‘അപ്പോള്‍ എന്നെ കാണാന്‍ ആഗ്രഹം ഉണ്ടല്ലേ’ എന്നു, ആര്‍ക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാന്‍ കൊതിയില്ലാത്തതു. അങ്ങയുടെ മുന്നില്‍ വെച്ചു ഒരിക്കല്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നായി ഇന്നും മനസ്സില്‍ സൂക്ഷിക്കുകയല്ലേ ഞാന്‍”.അശ്വതി പറഞ്ഞു.

അതിനു ശേഷമാണ് മറ്റൊരു വസ്തുത അശ്വതി കുറിച്ചത്. ബിഗ് ബോസ് ശരിക്ക് ആസ്വദിക്കാൻ സാധിക്കുന്നില്ല എന്നാണ് അശ്വതിയുടെ അഭിപ്രായം. അതിന് കാരണവും അശ്വതി തന്നെ പറയുന്നുണ്ട്.

ഒരു കാര്യം പ്രത്യേകം എടുത്തു പറയാനുണ്ട്, എന്റെ ഒരു അഭിപ്രായം ആണ്. കഴിഞ്ഞ സീസണ്‍ വരെ ബിഗ്ബോസ് ട്വിസ്റ്റുകള്‍ ജനങ്ങള്‍ ആരും തന്നെ അങ്ങനെ പുറത്തറിഞ്ഞിട്ടില്ല.. പക്ഷെ ഈ സീസണില്‍ എല്ലാ ട്വിസ്റ്റുകളും രണ്ടു ദിവസം മുന്നേ അറിയുന്നു അത് ട്വിസ്റ്റുകള്‍ കാത്തിരിക്കുന്ന ബിഗ്ബോസ് ആകാംഷയോടെ കാണുന്ന പ്രേക്ഷകര്‍ക്കു ശരിക്കു ആസ്വദിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അടുത്ത 50 ദിവസത്തില്‍ വരാനായിരിക്കുന്ന ട്വിസ്റ്റ്കള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആയിരിക്കുമെന്ന പ്രതീക്ഷയോടെ അടുത്ത 50 ദിനങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട്” എന്നു പറഞ്ഞ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നു.

എല്ലായിപ്പോഴും എവിക്‌ഷൻ നടക്കുന്നതിന് മുൻപ് തന്നെ ആരാണ് പുറത്താകുന്നത് എന്ന് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ രമ്യ തിരിച്ച് വന്നു എന്നത് വളരെ വലിയ സസ്പെൻസ് ആയിരുന്നു. എന്നാൽ അതിനെ ഇന്നലെ കണ്ട പ്രേക്ഷകർ ആകാംഷയോടെ ആയിരിക്കില്ല കണ്ടിരിക്കുക. കാരണം രമ്യ തിരിച്ചു വന്നു എന്നത് ഇന്നലെത്തന്നെ പുറത്തറിഞ്ഞിരുന്നു..

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top