Connect with us

സജ്‌ന വേറെ ലെവൽ! അടിപൊളി കല്യാണാലോചന! പിന്നിൽ ?

Malayalam

സജ്‌ന വേറെ ലെവൽ! അടിപൊളി കല്യാണാലോചന! പിന്നിൽ ?

സജ്‌ന വേറെ ലെവൽ! അടിപൊളി കല്യാണാലോചന! പിന്നിൽ ?

ബിഗ് ബോസ് സീസൺ ത്രീ വളരെ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. ഓരോ ദിവസവും അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് കുടുംബത്തിൽ നടക്കുന്നത്. പ്രേക്ഷകർ ആദ്യം കണ്ട മത്സരാർത്ഥികളൊന്നുമല്ല ഇപ്പോഴുള്ളത്, എല്ലാവരുടെയും സ്വഭാവം നാൾക്കുനാൾ മാറുന്നതായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ആദ്യം സമാധാനത്തോടെ നിന്നവരൊക്കെ ഇപ്പോൾ ദേഷ്യപ്പെട്ടും ആദ്യം ദേഷ്യത്തോടെ കണ്ട പലരെയും ഇപ്പോൾ വളരെ രസകരമായും കാണാറുണ്ട്.

അതേസമയം വൈൽഡ് കാർഡ് എന്റ്രി വഴി എത്തിയ സജ്നയും ഫിറോസും തുടക്കം ഉള്ളപോലെ തന്നെയാണ് ഇപ്പോഴും മത്സരിക്കുന്നത്. വന്ന നാൾ തൊട്ട് മറ്റ് മത്സരാർത്ഥികളുടെ മുഖം മൂടി വലിച്ചു കീറും എന്നുപറഞ്ഞാണ് പൊളി ഫിറോസ് മത്സരം തുടങ്ങിയത് തന്നെ.

ഈ ദമ്പതികൾ ബിഗ് ബോസ് വീട്ടിൽ കാലെടുത്ത് വച്ചതോടെയാണ് അവിടെ അടിയും വഴക്കും തുടങ്ങിയത് തന്നെ. എന്നാൽ ആദ്യമൊക്കെ പ്രേക്ഷകർ എതിർപ്പ് പറഞ്ഞെങ്കിലും പിന്നീടങ്ങോട്ട് ഏറ്റവും കൂടുതൽ ഫാൻസ് ഫിറോസിനും സജ്‌നയ്ക്കുമായിരുന്നു . ഇവരുടെ പ്രവർത്തികളിൽ എല്ലാ ആഴ്ചയിലും മോഹൻലാൽ പണിഷ്‌മെന്റോ വഴക്കോ കൊടുക്കുന്നതും പതിവായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കൂട്ടത്തിൽ സജ്നയെ മത്സരാർത്ഥികൾക്ക് ഏറെ ഇഷ്ട്ടമാണ്. പറയാനുള്ളത് മുഖത്ത് നോക്കി പറയുകയും ഒരു പരദൂഷണത്തിനും പോകാറില്ലെന്നുമൊക്കെ പ്രേക്ഷകരും സജ്‌നയെ കുറിച്ച് അഭിപ്രായപ്പെടുന്നുണ്ട്.

എല്ലായിപ്പോഴും തമാശകൾ പറയുകയും മറ്റുള്ളവരെ കെയർ ചെയ്യുകയും ചെയ്യുന്ന സജ്‌ന ഒരാൾക്ക് വിഷമമുണ്ടായാൽ അയാൾക്കൊപ്പം നിൽക്കുകയും ചെയ്യും. അടുക്കള ജോലികൾ ചെയ്യുന്നതിലും മിടുക്കിയാണ് സജ്‌ന. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം സജ്‌നയ്ക്ക് ലാലേട്ടൻ ഒരു അമ്മിക്കല് സമ്മാനിക്കുകയും ചെയ്തു.

എന്നാലിപ്പോൾ അതിലും വലിയ കാര്യമാണ് സജ്‌ന ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മണിക്കുട്ടനോട് ഋതുവിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് സജ്‌ന ചോദിക്കുന്നുണ്ട്. ഒപ്പം ഋതുവിനെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെന്നും സജ്‌ന മണിക്കുട്ടനോട് പറഞ്ഞു. എന്നിട്ട് കാര്യത്തിലേക്ക് നെറ്റിട്ട് കടക്കുകയായിരുന്നു. ഋതുവിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ? എന്നായിരുന്നു ചോദ്യം.

അതേചോദ്യം ഋതുവിനോടും സജ്‌ന ആവർത്തിച്ചു. എന്നാൽ, ഋതുവും, മണിക്കുട്ടൻ നല്ല മനുഷ്യനാണ് എന്നാൽ കല്യാണം കഴിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞു. എത്ര സംസാരിച്ചു നോക്കിയിട്ടും റിതു വഴങ്ങിയില്ല..

എന്താണ് സജ്നയുടെ ഉദ്ദേശം എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ഈ കല്യാണാലോചനയ്ക്ക് പിന്നിൽ സജ്നയുടെയും ഫിറോസിന്റെയും ഗൂഢാലോചനയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. മണിക്കുട്ടനെ ടാർജറ്റ് ചെയ്ത് കളിക്കുകയാണോ? അതോ ആത്മാർത്ഥമായിട്ട് ഒരു ബന്ധം ഉണ്ടാക്കാനാണോ സജ്‌ന ശ്രമിച്ചത്? നിങ്ങൾക്ക് സജ്നയെ കുറിച്ച് എന്താണ് തോന്നുന്നതെന്ന് കമെന്റ് ചെയ്യുക.

അതേസമയം സോഷ്യൽ മീഡിയയിലെ പ്രതികരണം വ്യത്യസ്തമാണ്.മണിക്കുട്ടനെ ഈ പ്രണയക്കെണിയിൽ നിന്നും ഒന്നഴിച്ചുവിടുമോ? എന്ന ചോദ്യത്തിന് മണിക്കുട്ടന് സൂര്യയെ ഇഷ്ടമല്ല എന്നുകരുതി ഋതുവിനെ ഇഷ്ട്ടപ്പെട്ടുകൂടെ.. മണിക്കുട്ടന് തുടക്കത്തിൽ ഋതുവിനോട് ഇഷ്ട്ടമുണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട്‌ എന്ന് സജ്‌ന മനസിലാക്കിയത് കൊണ്ടാണ് സജ്‌ന ഇതിനായി മുൻകൈ എടുത്തതെന്നുമാണ് കമെന്റ്. മണിക്കുട്ടന് ഋതുവിനോടൊരു ക്രാഷുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

about bigg boss

More in Malayalam

Trending

Recent

To Top