Malayalam
ഓപ്പറേഷൻ വിജയിച്ചു ശരണ്യയെ ആ കാരണത്താൽ വീട്ടിൽ വിട്ടില്ല…. എല്ലാവരും പ്രാർത്ഥിക്കണം; തുറന്ന് പറഞ്ഞ് സീമ ജി നായർ
ഓപ്പറേഷൻ വിജയിച്ചു ശരണ്യയെ ആ കാരണത്താൽ വീട്ടിൽ വിട്ടില്ല…. എല്ലാവരും പ്രാർത്ഥിക്കണം; തുറന്ന് പറഞ്ഞ് സീമ ജി നായർ
നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി.
കഴിഞ്ഞ എട്ട് വർഷ കാലം കൊണ്ട് താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. ചികിൽസിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്താണ് ശരണ്യക്ക് താങ്ങായി നടി സീമാ ജി നായർ വരുന്നത്, ശരണ്യയുടെ അന്നത്തെ അവസ്ഥ ലോകത്തോട് അറിയിച്ച് അന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുകയായിരുന്നു
തന്റെ മേഖലയായ അഭിനയ രംഗത്ത് നിന്ന് ആരും തിരിഞ്ഞ് നോക്കാത്ത സമയത്ത് ആയിരുന്നു, ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് സീമ ജി നായർ ശരണ്യയെ ശുശ്രുഷിച്ചത്. ഈ അടുത്ത് ശരണ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു എന്നാൽ വീണ്ടും ക്ഷണിക്കപ്പെടാത്ത അഥിതി ആയി അസുഖം വീണ്ടും കടന്നു വരുകയായിരുന്നു,
എല്ലാവരോടും പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് ശരണ്യയുടെ അമ്മ തന്നെ ഒരു വീഡിയോ പങ്ക് പങ്കു വച്ചപ്പോളാണ് എല്ലാവരും ഇ കാര്യം അറിയുന്നത്. മലയാളികൾ എല്ലാം ആ അമ്മയെ എങ്ങെന ആശ്വസിപ്പിക്കുന്നു എന്ന് ആ വീഡിയോയുടെ കമന്റ് കാണുമ്പോൾ തന്നെ മനസിലാക്കാൻ കഴിയും പിന്നാലെ ശരണ്യയുടെ സർജറി കഴിഞ്ഞ വിവരം പങ്കുവച്ചു നടി സീമ ജി നായരും രംഗത്തു വന്നിരുന്നു.
ഇപ്പോൾ വീണ്ടും ശരണ്യയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുന്ന വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് സീമ ജി നായർ.
” ശരണ്യയുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് നിരവധി ചോദ്യങ്ങളാണ് ലഭിക്കുന്നത്. ദിവസവും ആയിരം ചോദ്യങ്ങളോളം ആണ് ലഭിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഞാൻ മറുപടി ഇട്ടിരുന്നു. പക്ഷെ ഇതൊക്കെ ഞാൻ ചെയ്യുമ്പോഴും ഒരേ ചോദ്യങ്ങൾ ആണ് വീണ്ടും വീണ്ടും ലഭിക്കുന്നത്. അതുകൊണ്ടാണ് വീഡിയോയിലൂടെ വിവരം അറിയിക്കാം എന്ന് കരുതിയത്.
ശരണ്യയുടെ സർജറി സക്സസ് ആയിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ എപ്പോൾ ആശുപത്രി വിടാനാകും എന്ന കാര്യത്തിൽ ഒരു വിവരവും ഡോക്ടർമാർ പറഞ്ഞിട്ടില്ല. കാരണം മുൻപൊരിക്കൽ സർജറിക്കുശേഷം ഹോസ്പിറ്റൽ വിട്ടു വീട്ടിൽ ചെന്നപ്പോൾ മുറിവിൽ വേദനയുണ്ടാവുകയും വീണ്ടും ആശുപത്രിയിലേക്ക് വരേണ്ടതായുംവന്നിരുന്നു.
മുറിവുകൾ ഉണങ്ങാൻ സമയം എടുക്കും. ഇടയ്ക്കിടയ്ക്ക് ചെന്ന് ഡോകട്ർമാരോട് ചോദിയ്ക്കാൻ ആകില്ലല്ലോ. അതുകൊണ്ടുതന്നെ അവർ വിവരങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ ഞാൻ ഉറപ്പായും ശരണ്യയുടെ വിവരങ്ങളുമായി ഇനിയും എത്താം. അതുവരെ ഇനിയും, ഇനിയും അവൾക്കായി നിങ്ങൾ പ്രാർത്ഥിക്കണം”, സീമ പറയുന്നു.
സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ തന്റെ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയത്. പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. ഓപ്പറേഷനുകൾ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.
ഈ അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്നു ബിനു. അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ബിനു ചോദിച്ചിരുന്നു. പിന്നീട് ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിച്ചു. തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കണ്ടു.
തുടർന്ന് ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടു. അസുഖം ഒരു പ്രശ്നമല്ലെന്നും എല്ലാം നോക്കികോളാമെന്നും ഉറപ്പുനൽകിയാണ് ബിനു ശരണ്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തെന്ന് സുഹൃത്തുകൾ പറയുന്നു. വിവാഹ ശേഷം രണ്ടു വട്ടം സർജറി കഴിഞ്ഞതോടെ ശരണ്യയെ ബിനും കൈവിട്ടു. ഡിവോഴ്‌സിനുള്ള നീക്കവും തുടങ്ങി.
ഇതും ശരണ്യയെ തളർത്തി. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി. ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളർത്തിയിരുന്നു. പിന്നാലെ താരത്തെ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തി രണ്ടാം വിവാഹവും മധുവിധുവുമൊക്കെയായി അടിച്ച് പൊളിക്കുകയാണ് ശരണ്യയുടെ ആദ്യ ഭർത്താവ്.
ഈ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയായിരുന്നു. താരം പുതിയ യൂടൂബ് ചാനൽ പുതുവർഷത്തിലാണ് ആരംഭിച്ചത്. നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.