Connect with us

നടി മേഘ്ന ഇനി ഷാനവാസിന് സ്വന്തം; സിനിമാ നടനെ വെല്ലുന്ന മാസ്സ് ലുക്കിൽ ഹിറ്റ്‌ലർ വരുന്നു!

Malayalam

നടി മേഘ്ന ഇനി ഷാനവാസിന് സ്വന്തം; സിനിമാ നടനെ വെല്ലുന്ന മാസ്സ് ലുക്കിൽ ഹിറ്റ്‌ലർ വരുന്നു!

നടി മേഘ്ന ഇനി ഷാനവാസിന് സ്വന്തം; സിനിമാ നടനെ വെല്ലുന്ന മാസ്സ് ലുക്കിൽ ഹിറ്റ്‌ലർ വരുന്നു!

ഒരു വില്ലനോട് പ്രണയം തോന്നിയിട്ടുണ്ടങ്കിൽ അത് കുങ്കുമപ്പൂവിലെ രുദ്രനോടായിരിക്കും. വില്ലനായി വന്നു നായകനായി മാറിയ പ്രേക്ഷകരുടെ സ്വന്തം ഷാനവാസ് ഇതാ പുതിയൊരു സീരിയലുമായി എത്തുന്നു. സീ കേരളം ചാനലിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന Mrs. ഹിറ്റ്ലർ എന്ന സീരിയലിനാണ് ഒരു പുത്തൻ ഗെറ്റപ്പിൽ താരം എത്തുന്നത്. സീരിയലിന്റെ ആദ്യ പ്രൊമോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരുന്നു. സീതയുടെ സ്വന്തം ഇന്ദ്രേട്ടന്റെ ഹിറ്റ്‌ലർ ലൂക്കും പ്രേക്ഷകരെ അമ്പരപ്പിച്ചു.

തിരുമതി ഹിറ്റ്ലർ എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പിൽ ‘ദേവ കൃഷ്ണ’ എന്ന കേന്ദ്ര കഥാപാത്രമായാണ് ഷാനവാസ് എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാകും ‘ഡികെ’ എന്നാണ് നടന്റെ പ്രതീക്ഷ. ഒപ്പം ഇന്ദ്രൻ എന്ന പേരിൽ നിന്നും ഇനി ഡികെ എന്ന മാസ്സ് പേരിലേക്കും ഷാനവാസ് മാറുകയാണ്.

ഞാൻ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇത്. ഡികെ വളറെ സ്‌ട്രോങും ബോൾഡുമായ ഒരു കഥാപാത്രമാണ്, പ്രേക്ഷകർക്ക് എന്റെ ഈ മെയ്ക്ഓവർ ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്ന ഈ സീരിയലിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്,” ഷാനവാസ് പറഞ്ഞു.

ബ്ലാക്ക് സൂട്ട് ഇട്ട്, ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റിയിൽ ബെൻസ് കാറിൽ വന്നിറങ്ങുന്ന ഷാനവാസിന്റെ പുത്തൻ ലുക്ക് ഫാൻസ്‌ ആഘോഷമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ സ്റ്റാറ്റസ് വിഡിയോയായും ഇടം പിടിച്ചുകഴിഞ്ഞു.

ഷാനവാസിന് പുറമെ പൊന്നമ്മ ബാബു, മേഘ്ന വിൻസെന്റ് എന്നിവരും സീരിയലിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ . അങ്ങനെ ആണെങ്കിൽ, ചന്ദനമഴക്ക് ശേഷം മേഘ്‌നയുടെ ശക്തമായ തിരിച്ചു വരവായിരിക്കും ഈ പരമ്പരയിലൂടെ ഉണ്ടാകാൻ പോകുന്നത്.

കുങ്കുമപ്പൂവ് എന്ന ഹിറ്റ് സീരിയലിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷാനവാസ് ഷാനു. പിന്നീട് , സീതയിലെ ഇന്ദ്രൻ എന്ന കഥാപാത്രമായി ഒരു സെൻസേഷൻ തന്നെയായി അദ്ദേഹം. സീതക്ക് ശേഷം കൂടത്തായി എന്ന സീരിയലിൽ ഒരു പോലീസ് മേധാവിയുടെ കഥാപാത്രമായാണ് ഷാനവാസ് അവസാനമായി പ്രേക്ഷകരുടെ മുന്നിലെത്തിയത്.

ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളി പരമ്പര പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് മേഘ്ന. അമൃത എന്ന കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചതിൽ മേഘ്ന വിജയിച്ചു . വിവാഹത്തിന് ശേഷം അഭിനയലോകത്ത് നിന്നും മാറിനിൽക്കുകയായിരുന്ന താരത്തെ കുറിച്ച് പിന്നെ അറിഞ്ഞത് താരം വിവാഹ മോചനം നേടി എന്നാണ്.. എന്നാൽ ജ്യോതിർമയി എന്ന പേരോടെ ഷാനവാസിന്റെ നായികയായി തിരിച്ചെത്തുന്ന മേഘ്നയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

about bigg boss

More in Malayalam

Trending