Malayalam
ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്; പൊട്ടിത്തെറിച്ച് ഷാജോൺ
ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്; പൊട്ടിത്തെറിച്ച് ഷാജോൺ
കെ ബി ഗണേഷ് കുമാർ, എം മുകേഷ്, ധർമ്മജൻ, സുരേഷ് ഗോപി,കൃഷ്ണകുമാർ, തുടങ്ങിയവരൊക്കെ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാതാരങ്ങൾ വിവിധ പാർട്ടികളിൽ ചേർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ കലാഭവൻ ഷാജോൺ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ കുറിക്കുന്നു. ‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്‘ എന്നാണ് ഷാജോൺ കുറിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം ഷക്കീല കോണ്‍ഗ്രസിൽ അംഗത്വം എടുത്തിരുന്നു. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു ജീവിതത്തില്‍ പുതിയ റോള്‍ ഏറ്റെടുത്തിരിക്കുകയാണു താരം