Connect with us

തമിഴ് സിനിമയില്‍ സജീവമാകാനൊരുങ്ങി നടന്‍ ശാന്തനു ഭാഗ്യരാജ്

Tamil

തമിഴ് സിനിമയില്‍ സജീവമാകാനൊരുങ്ങി നടന്‍ ശാന്തനു ഭാഗ്യരാജ്

തമിഴ് സിനിമയില്‍ സജീവമാകാനൊരുങ്ങി നടന്‍ ശാന്തനു ഭാഗ്യരാജ്

തമിഴ് സിനിമയില്‍ സജീവമാകുകയാണ് വീണ്ടും നടന്‍ ശാന്തനു ഭാഗ്യരാജ്.താരത്തിന്റെ അരങ്ങേറ്റം ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുള്ള സിനിമകള്‍ എല്ലാം പരാജയപ്പെട്ടതോടെ ശന്തനു സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ വീണ്ടും നല്ല കഥാപാത്രങ്ങള്‍ തേടി എത്തുകയും സിനിമയില്‍ സജീവമാകുകയുമാണ് താരം. എന്നാല്‍ വീണ്ടും കരിയര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ശന്തനുവിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടന്‍റെ പേരില്‍ വ്യാജ വാര്‍ത്തകളും ട്രോളുകളും വന്നിരുന്നു. അതിനോട് നടന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത്, കരിയറിന്‍റെ തുടക്കത്തില്‍ ചില നല്ല സിനിമകള്‍ ശാന്തനു നിരസിച്ചു എന്ന തരത്തിലാണ്. ബോയ്‌സ്, കാതല്‍, കളവാണി, സുബ്രഹ്‌മണ്യപുരം തുടങ്ങിയ സിനിമകള്‍ ശാന്തനു നിരസിച്ചു എന്നാണ് വ്യാജ വാര്‍ത്തകളില്‍ പറയുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ശന്തനു തന്നെ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

‘ഇപ്പോള്‍ ഇങ്ങനെയൊരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ കഴിഞ്ഞാല്‍, ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇത് കണ്ടവരോട് എല്ലാം നിങ്ങള്‍ക്ക് പറയാന്‍ സാധിയ്ക്കുമോ ?. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കഴിഞ്ഞാല്‍ കാണുന്ന ജനങ്ങള്‍ അത് വിശ്വസിച്ചു പോവും. ഇതൊക്കെ ആര് നിഷേധിച്ചു’ എന്നാണ് ശാന്തനു ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

സക്കരക്കട്ടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് നാന്ദി കുറിച്ച ശാന്തനു, മോഹന്ലാലിനോടൊപ്പം എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തിയിട്ടുണ്ട്.

നിലവില്‍ പാവ കഥൈയ്കള്‍, മാസ്റ്റര്‍ തുടങ്ങി ശാന്തനു അഭിനയിച്ച ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

Continue Reading
You may also like...

More in Tamil

Trending

Recent

To Top