Connect with us

ഭാവഗായകനൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവച്ച് സിത്താര; സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്!

Malayalam

ഭാവഗായകനൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവച്ച് സിത്താര; സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്!

ഭാവഗായകനൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവച്ച് സിത്താര; സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്!

എന്തിനെയും ആസ്വദിക്കാൻ കഴിവുള്ള മലയാളികൾക്ക് എല്ലാ കലാരംഗത്തും നിരവധി പ്രതിഭകളും ഉണ്ട്. അതിൽ തന്നെ മലയാളികളെ എല്ലായിപ്പോഴും കോരിത്തരിപ്പിക്കുന്നത് സംഗീതമാണ്. ഓരോ ഗാനങ്ങളും പിറക്കുന്നതും അതിന് മനോഹര ശബ്ദം ഉണ്ടാകുന്നതും, ആസ്വദിക്കുക എന്നതിലുപരി അനുഭവിക്കുകയാണ് പലപ്പോഴും ആസ്വാദകർ ചെയ്യുന്നത്.

മലയാളത്തിന് അഭിമാനിക്കാവുന്ന ഭാവഗായകനാണ് പി ജയചന്ദ്രൻ. സഹപ്രവര്‍ത്തകര്‍ കുട്ടേട്ട എന്ന് വിളിക്കുന്ന പി ജയചന്ദ്രന്റെ ഗാനങ്ങള്‍ അത്രമേല്‍ ഭാവതീവ്രമാണ്. ഹിറ്റ് ഗാനങ്ങളാണ് പി ജയചന്ദ്രൻ പാടിയതിലധികവും. തരംതിരിവുകളില്ലാതെ എല്ലാം മലയാളി ആസ്വാദകർ സ്വീകരിക്കാറുമുണ്ട്.

ഇപോഴിതാ സിത്താര കൃഷ്‍ണകുമാറും പി ജയചന്ദ്രനും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സിത്താര കൃഷ്‍ണകുമാര്‍ തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഭാവഗായകനോടൊപ്പം പാടിയതിന്റെ സന്തോഷം, സിത്താര കൃഷ്‍ണകുമാറിന്റെ ഫോട്ടോയിലും കുറിപ്പിലും കാണാം…

സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്. ഭാവഗായകനോടൊപ്പം ഒരു ഗാനം. നിത്യഹരിതം എന്ന വാക്ക് ജയേട്ടന്റെ ശബ്‍ദത്തോളം ചേരുന്ന മറ്റെന്തുണ്ട്. പ്രിയ സഹോദരൻ അനന്ദ് മധുസൂദനൻ, മനസ്സുനിറയെ സ്‍നേഹം നന്ദി സ്‍നേഹമെന്ന് സിത്താര കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നു.

പി ജയചന്ദ്രനൊപ്പമുള്ള ഒരു ഫോട്ടോയും സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആനന്ദിന്റെ മനോഹരമായ ഈണത്തോട് വരികൾ ചേർത്ത് വച്ച ഹരിനാരായണൻ ബികെ സ്‍നേഹം ഹരിയേട്ടാ എന്നും സിത്താര കൃഷ്‍ണകുമാര്‍ പറയുന്നു.

കുറച്ചുനാള്‍ മുമ്പ് പി ജയചന്ദ്രന്റെ ഒരു ഫോട്ടോ ചര്‍ച്ചയായിരുന്നു. മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ മേയ്‍ക്കോവര്‍ അമ്പരപ്പാണ് ഉണ്ടാക്കിയത്. മസിലും പെരുപ്പിച്ച് മീശ പിരിച്ച് ബുള്‍ഗാൻ താടിയുമായി ടി ഷര്‍ട്ടും ധരിച്ചുള്ള പി ജയചന്ദ്രനായിരുന്നു ഫോട്ടോയില്‍ ഉണ്ടായിരുന്നത്.

about sithara

Continue Reading
You may also like...

More in Malayalam

Trending

Recent

To Top