Malayalam
ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാര്‍; ആ ഞെട്ടിക്കുന്ന പ്രഖ്യാപനം എത്തി! വമ്പൻ കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന മലയാള സിനിമ !
ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാര്‍; ആ ഞെട്ടിക്കുന്ന പ്രഖ്യാപനം എത്തി! വമ്പൻ കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന മലയാള സിനിമ !
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മൂന്ന് നടന്മാരാണ് മമ്മൂട്ടി, മുരളി ഗോപി, പൃഥ്വിരാജ്. ഇവർ മൂന്ന് പേരും ഒന്നിച്ച് ഒരുസിനിമയിൽ അഭിനയിക്കുന്നത് തന്നെ പ്രേക്ഷകർക്ക് ആഘോഷമായിരിക്കും. എന്നാൽ മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊന്ന് മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം തന്നെയായിരിക്കും .
എമ്പുരാനിൽ മമ്മൂട്ടി ഉണ്ടാകുമോ? എന്ന ചോദ്യം ഒരിടയ്ക്ക് ഏറെ ചർച്ചയായതാണ്. മമ്മൂട്ടിക്കൊപ്പം മുരളി ഗോപിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെ ആ ചോദ്യം വളരെ ഗൗരവമുള്ളതായിരുന്നു.
ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ക്ക് അന്നറിയേണ്ടിയിരുന്നത്. എന്നാൽ അന്നുമുതൽ മലയാളികൾ കാത്തിരുന്നത് മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നതാണ്. അത് ഇന്നും സിനിമാ പ്രേമികൾ ചോദിക്കുന്നുമുണ്ട്.
പലപ്പോഴും അത്തരത്തിലുള്ള സൂചനകൾ നൽകിയിട്ടുണ്ട്. എന്നാൽ ആരും പൂർണ്ണമായ ഒരു വിവരവും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുരളി ഗോപി. റെഡ് എഫ്എമ്മുമായി നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു ഉറപ്പ് പറഞ്ഞിരിക്കുന്നത്.
ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാര്‍ ആയിരിക്കും അത്. ഇപ്പോൾ ഞങ്ങൾ കമ്മിറ്റ് ചെയ്ത സിനിമകൾ കഴിഞ്ഞാൽ അത് ചെയ്യാം എന്നാണ് പ്ലാൻ. എന്നും മുരളി ഗോപി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഏറെ നാളായി തങ്ങളുടെ മനസ്സിൽ ഉണ്ടെന്നും അത് ഉറപ്പായും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം മെഗാ സ്റ്റാറിനുള്ള ട്രിബ്യൂട്ട് ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ, ഫ്രൈഡേ ഫിലിംസിന്റെ മമ്മൂട്ടി ചിത്രം തുടങ്ങിയവയ്ക്കും മുരളിയാണ് തിരക്കഥ തയ്യാറാക്കുന്നത്. ഇതിനെല്ലാം ശേഷം മാത്രമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടാവുകയുള്ളു.
മമ്മൂട്ടി നായകനായെത്തിയ വണ്ണാണ് മുരളി ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ ശക്തമായ കഥാപാത്രം തന്നെയാണ് മാറമ്പള്ളി ജയാനന്ദൻ എന്നാണ് പൊതുവെയുള്ള അഭിപ്രായം. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
about mammootty , murali gopi , prithwiraj