Malayalam
മോശം കമന്റിട്ടാൽ കുടുങ്ങും, പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച് അഹാന കൃഷ്ണകുമാർ
മോശം കമന്റിട്ടാൽ കുടുങ്ങും, പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച് അഹാന കൃഷ്ണകുമാർ
പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മ ദിനത്തിൽ നടി അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യമായി ഒരു കൂട്ടർ എത്തിയിരുന്നു. ഇപ്പോൾ ഇതാ സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ചു നടി അഹാന
എന്ത് പോസ്റ്റിട്ടാലും മോശം കമന്റുകള്‍ പങ്കുവയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇത്തരകാര്‍ക്കെതിരെ എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി അഹാനയുടെ പ്രതികരണം ഇങ്ങനെയല്ല.
മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യുമെന്ന് താരം വ്യക്തമാക്കി. ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചാണ് അഹാനയുടെ പോസ്റ്റ്.
കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ കൃഷ്ണകുമാര്‍ പങ്കുവയ്ക്കാറുണ്ട്. അതുപോലെ രാഷ്ട്രീയ പ്രസ്താവനകള്‍ പലപ്പോഴായി ആഹാനയും നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയത്