Connect with us

‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു? പരമ്പരയിൽ തുടരുമോ! ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തുമെന്ന് അശ്വതി

Malayalam

‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു? പരമ്പരയിൽ തുടരുമോ! ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തുമെന്ന് അശ്വതി

‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു? പരമ്പരയിൽ തുടരുമോ! ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തുമെന്ന് അശ്വതി

ചക്കപ്പഴത്തില്‍ ഉത്തമനും ആശയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഉത്തമനായിരുന്നു ആശയുടെ വിശേഷത്തെക്കുറിച്ച് പറഞ്ഞത്.

പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് അവതാരികയും എഴുത്തുകാരിയുമായ അശ്വതിയായിരുന്നു അവതരിപ്പിച്ചത്. ഇതോടെ യഥാര്‍ത്ഥ ജീവിതത്തിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണോ അശ്വതിയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

ഇതിന് പിന്നാലെ ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ച് അശ്വതിയും എത്തി. റീലാണോ റിയലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഞങ്ങള്‍ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്നായിരുന്നു അശ്വതി കുറിച്ചത്.

ഈ വിശേഷം വൈറലായി മാറിയതോടെയായിരുന്നു അശ്വതി ചക്കപ്പഴത്തില്‍ നിന്നും മാറുകയാണോയെന്ന ചോദ്യം ഉയരുകയാണ് എന്നാൽ ഇപ്പോൾ ഇതാ താൻ പരമ്പരയിൽ തുടരുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.

ചക്കപ്പഴം പ്രേക്ഷകരോടാണെന്ന് പറഞ്ഞായിരുന്നു അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

‘അശ്വതി ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു’ എന്ന തരത്തിലുള്ള’ ഓൺലൈൻ മീഡിയ ടൈറ്റിലുകൾ കണ്ട് ഇൻബോക്സിൽ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നിൽ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറൻസ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്നൻസി ഇപ്പൊഴേ റിവീൽ ചെയ്യേണ്ടി വന്നത്.

മറ്റുള്ള പൊഫെഷനിൽ ഉള്ള സ്ത്രീകൾ ഗർഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേർണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയർ ആക്കിയവർക്ക് മിക്കപ്പോഴും ചെയ്യാൻ പറ്റാറില്ല. എന്റെ കാര്യത്തിൽ ഭാഗ്യവശാൽ കാര്യങ്ങൾ അല്പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയിൽ ആശയും ഗർഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാൽ ഈ ഗർഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റർ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാൽ ‘ക്ഷമ വേണം, സമയം എടുക്കും.

ദൈവം അനുഗ്രഹിച്ച് തൽക്കാലം വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം വീട്ടിൽ കുറച്ച് മാസങ്ങൾ കൂടി ആശ ആക്റ്റീവ് ആയി ഉണ്ടാവും. ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തും. ഈ സമയത്ത് സാധാരണ രണ്ടു വീട്ടിൽ നിന്ന് കിട്ടിയേക്കാവുന്ന സ്നേഹത്തിന്റെ സ്ഥാനത്ത് എനിക്കിപ്പോൾ ഒരുപാട് മലയാളി വീടകങ്ങളിൽ നിന്ന് സ്നേഹം കിട്ടുന്നുണ്ട്. കരുതലിന്റെ, സ്നേഹത്തിന്റെ നൂറു നൂറു മെസ്സേജുകൾ ദിവസേന എത്തുന്നുണ്ട്. എല്ലാവരോടും സ്നേഹം മാത്രം. ഈ യാത്ര മനോഹരമാക്കുന്നതിൽ ചക്കപ്പഴം ടീമിനോട് നന്ദിയുണ്ടെന്നും അശ്വതി ശ്രീകാന്ത് കുറിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top