Actor
ലാലേട്ടനെ പുകഴ്ത്തി തള്ളി മറിച്ച് പൃഥ്വിരാജ്; നീ ലാലേട്ടനെ ആക്കിയതാണോടെയെന്ന് ആരാധകർ !
ലാലേട്ടനെ പുകഴ്ത്തി തള്ളി മറിച്ച് പൃഥ്വിരാജ്; നീ ലാലേട്ടനെ ആക്കിയതാണോടെയെന്ന് ആരാധകർ !
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിക്കുന്നു. മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു.
ചടങ്ങില്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം കൂടിയായ പൃഥ്വിരാജും സംസാരിച്ചു. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബറോസ് വളരെ ടെക്‌നിക്കലായി മാന്‍ മാനേജ്‌മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു.
അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല. അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് നടക്കുന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ് എന്നിവരും ചടങ്ങില്‍ സന്നദ്ധരാണ്.
പൃഥ്വിരാജിന്റെ വാക്കുകള്‍:
‘ഒരുപാട് സന്തോഷമുണ്ട്. ഇന്ന് ഈ സദസില്‍ ഇരിക്കുന്ന ആള്‍ക്കാരില്‍ ബറോസ് എന്ന സിനിമയെ കുറിച്ച് പൂര്‍ണ്ണമായും വായിച്ച് അറിഞ്ഞ ആളുകളില്‍ ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ ഈ സിനിമയുടെ ഭാഗമായതിനാല്‍ എനിക്ക് ബറോസിനെ പൊക്കി പറയാന്‍ സാധിക്കില്ല.
ഞാന്‍ ഈ സിനിമയുടെ ഭാഗമല്ലാത്ത ആളായിരുന്നെങ്കില്‍ ഞാന്‍ ഒരുപാട് പൊക്കി പറഞ്ഞേനെ. എനിക്ക് ആദ്യം നന്ദി പറയാനുള്ളത് ലാലേട്ടനോടാണ്. നന്ദി എന്ന് ഞാന്‍ പറയാന്‍ കാരണം. ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന വേഷത്തില്‍ ഇന്ത്യയിലെയോ അല്ലെങ്കില്‍ ലോകത്തിലെയോ ഏത് നടനെ വേണമെങ്കിലും കൊടുക്കാം.
പക്ഷെ ആ നിമിഷത്തില്‍ അദ്ദേഹത്തിന്റെ മനസില്‍ എന്റെ മുഖം തെളിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിന് ലാലേട്ടനോടും, ജിജോ സാറിനോടും, ആന്റണി ചേട്ടനോടും ഒരുപാട് നന്ദി അറിയിക്കുന്നു.
ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ വലിയൊരു നേട്ടമായാണ് ഞാന്‍ കാണുന്നത്. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ലാലേട്ടന്‍ എന്നോട് ഈ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറയുന്നത്.
എനിക്ക് അത് വലിയ അത്ഭുതമായി തോന്നിയില്ല. ഞാന്‍ ആണോ ചേട്ട നന്നായി എന്ന് പറഞ്ഞു. പിന്നെ ലൂസിഫര്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ക്യാമറ മാനോട് പറഞ്ഞു മൂപ്പര് ശരിക്കും ഒരു ഫിലിം മേക്കറാണെന്ന്.
കാരണം ഷോട്ട് വെക്കുമ്പോള്‍ മറ്റുള്ളവരോട് പറഞ്ഞ് കൊടുക്കേണ്ട പോലെ ലാലേട്ടനോട് പറയണ്ട. ഒരുപാട് കാലത്തെ അനുഭവം കൊണ്ട് സിനിമ എന്ന മാധ്യമത്തെ വളരെ ആഴത്തില്‍ മനസിലാക്കിയ ആളാണ് ലാലേട്ടന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ബറോസിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണമായി വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. ഒന്ന് ഭയങ്കരമാ മാന്‍ മാനേജ്‌മെന്റ് സ്‌കില്ല് വേണം. പിന്നെ ഇമാജിനേഷന്‍ വേണം.
ബറോസ് വളരെ ടെക്‌നിക്കലായി മാന്‍ മാനേജ്‌മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ എനിക്ക് പരിചയമില്ല.
അപ്പോള്‍ അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ എന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണ്. ജിജോ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. ലാലേട്ടന്‍ സംവിധാന രംഗത്തേക്ക് വരുന്നതിനൊപ്പം ജിജോ ചേട്ടനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്.
എന്നോട് ഒരിക്കല്‍ മണിരത്‌നം സര്‍ ജിജോ ചേട്ടന്‍ വളരെ മികച്ച ഒരു ഫിലിം മേക്കറാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായി്ച്ചിട്ടില്ല.’ ബറോസ് ഒരു പീരീഡ് ചിത്രമാണ്.
ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്.
കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും.
വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ താനൊറ്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
malayalam