Connect with us

ബിഗ് ബോസ് മത്സരാര്‍ത്ഥികൾ പറയുന്നതിൽ സംശയിച്ച് പ്രേക്ഷകർ !

Malayalam

ബിഗ് ബോസ് മത്സരാര്‍ത്ഥികൾ പറയുന്നതിൽ സംശയിച്ച് പ്രേക്ഷകർ !

ബിഗ് ബോസ് മത്സരാര്‍ത്ഥികൾ പറയുന്നതിൽ സംശയിച്ച് പ്രേക്ഷകർ !

ഇന്ത്യയിൽ തന്നെ ഏറെ പ്രചാരത്തിലുള്ള ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ മലയാളത്തിലും ബിഗ് ബോസ് ഷോയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 3 വലിയ ജനപിന്തുണയോടെ മുന്നേറുകയാണ്.

ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ പ്രധാന പ്രത്യേകത പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവര്‍ക്കൊപ്പം അത്ര പരിചിതരല്ലാത്തവരും മത്സരിക്കാനുണ്ടെന്നതാണ്. എന്നാൽ, പ്രേക്ഷകർ എല്ലാ മത്സരാർത്ഥികളെയും ഒരുപോലെ സ്വീകരിക്കുകയുണ്ടായി.

പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്ന് മോഹന്‍ലാല്‍ പല തവണയായി ആവര്‍ത്തിക്കാറുണ്ട്. പുതിയ മത്സരാര്‍ത്ഥികളെ അകത്തേക്ക് വിടുമ്പോഴും ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ടാസ്‌ക്കിലും ഗെയിമുകളിലുമുള്ള പ്രകടനവും പ്രേക്ഷകരുടെ വോട്ടിംഗുമാണ് എലിമിനേഷനിലെ പ്രധാന ഘടകങ്ങള്‍.

എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ഒരു ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം മത്സരാര്‍ത്ഥികള്‍ അറിയുന്നുണ്ടോയെന്ന സംശയമാണ് പ്രേക്ഷകര്‍ക്ക് ഒന്നടംഗം ഉള്ളത്. ഒറ്റയായും കൂട്ടമായും മത്സരാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളാണ് ഇത്തരത്തിലുള്ള സംശയം കൂട്ടുന്നത്.

റേറ്റിംഗിനെക്കുറിച്ചും വോട്ടിങ്ങിനെക്കുറിച്ചും പ്രേക്ഷകരുടെ പ്രതികരണങ്ങളക്കുറിച്ചുമെല്ലാം മത്സരാര്‍ത്ഥികള്‍ സംസാരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മുന്‍സീസണുകളിലൊന്നും ഇത്തരത്തിലൊരു പൊതുചര്‍ച്ച കണ്ടിരുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ സോഷ്യൽ മീഡിയയിൽ ദിനവും ഉണ്ടാകാറുണ്ട്.

എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നതിനിടയില്‍ രമ്യ പണിക്കര്‍ അനൂപിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. പാചകം ചെയ്യാനാഗ്രഹമുണ്ടായിരുന്നിട്ടും അനൂപ് അവസരം നല്‍കിയില്ലെന്നായിരുന്നു രമ്യ പറഞ്ഞത്. രമ്യ എവിക്ഷന്‍ ഘട്ടത്തിലാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ അവര്‍ക്ക് കുക്കിംഗില്‍ ഇളവ് നല്‍കിയിരുന്നുവെന്നായിരുന്നു അനൂപ് പറഞ്ഞത്.

എലിമിനേഷന്റെ വക്കിലാണ് താനെന്ന് രമ്യ എങ്ങനെയാണ് മനസ്സിലാക്കിയതെന്നാണ് പ്രേക്ഷകർ സംശയിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്കെത്തിയ താരം കഴിഞ്ഞ ദിവസമായിരുന്നു എവിക്റ്റായത്.

സജ്‌ന ഫിറോസ് പുറത്തേക്ക് പോവില്ലെന്നും അവര്‍ ബിഗ് ബോസില്‍ തുടരുമെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അഭിപ്രായപ്പെട്ടത്. ഇത്ര കൃത്യമായി അവരെങ്ങനെ പ്രവചിച്ചുവെന്നതും സംശയമുള്ള കാര്യമാണ്.

അത്ര ആക്ടീവല്ലാതെ നിന്നിരുന്ന നോബി കഴിഞ്ഞ ദിവസം മുതല്‍ ആക്ടീവായതിന് പിന്നിലും സംശയമുണ്ടെന്നുമായിരുന്നു പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസിലെ കാര്യങ്ങള്‍ മുന്‍പത്തേതില്‍ നിന്നും മാറി കൂടുതല്‍ സുതാര്യമായെന്നും മത്സരാര്‍ത്ഥികള്‍ എല്ലാം അറിയുന്നുണ്ടോയെന്നുമാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

about bigg boss

More in Malayalam

Trending

Recent

To Top