Malayalam
22 വർഷത്തിനിപ്പുറം ‘നന്ദലാലാ’യ്ക്ക് ചുവട് വച്ച് ഇന്ദ്രജ; വീഡിയോ വൈറൽ
22 വർഷത്തിനിപ്പുറം ‘നന്ദലാലാ’യ്ക്ക് ചുവട് വച്ച് ഇന്ദ്രജ; വീഡിയോ വൈറൽ
1999-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തിലേതാണ് നന്ദലാല ഹേ നന്ദലാല നാടെല്ലാം കണ്ടറിയും നിന്റെ ലീല എന്നു തുടങ്ങുന്ന ഗാനം. വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. വിനയന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രജ, വാണി വിശ്വനാഥ്, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ഇപ്പോൾ ഇതാ സൂപ്പർഹിറ്റ് ഗാനം നന്ദലാലായ്ക്ക് ചുവട് വച്ച് നടി ഇന്ദ്രജ. 22 വർഷത്തിനിപ്പുറം അതേ ഗാനത്തിന് വീണ്ടും നൃത്തച്ചുവടുകളുമായെത്തിയിരിക്കുകയാണ് ഇന്ദ്രജ. നൃത്തസംവിധായിക സജ്ന നജാമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സജ്നയും ഇന്ദ്രജയ്ക്കൊപ്പം ചുവടുകൾ വയ്ക്കുന്നുണ്ട്.
തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഇൻഡിപെൻഡൻസ്, എഫ്.ഐ.ആർ, ഉസ്താദ്, ശ്രദ്ധ, വാർ ആന്റ് ലൗ, ക്രോണിക് ബാച്ച്ലർ, മയിലാട്ടം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. 12 സി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
