Connect with us

‘ഈ അഞ്ച് പെണ്‍സുന്ദരികളുടെ നാഥന്‍ ഇനി തിരുവനന്തപുരത്തിന്റെ നാഥനാവാം….. സ്ത്രീ സുരക്ഷയ്ക്കായി, ചരിത്രത്തിന്റെ താമര വിരിയട്ടെ!

Malayalam

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് നടൻ കൃഷ്ണകുമാര്‍ ഇക്കുറി ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം അദ്ദേഹം ആരംഭിച്ചു. ഓരോ വീടുകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഭാര്യ സിന്ധു കൃഷ്ണയും കൃഷ്ണകുമാറിനോടൊപ്പം എത്തിയിരുന്നു. അച്ഛന്‍റെ പ്രചാരണത്തിനായി ഇളയ മകൾ ഹൻസിക ഒരു ഇലക്ഷൻ പ്രൊമോ വീഡിയോ ഒരുക്കിയിരുന്നു.

ഇപ്പോൾ ഇതാ കൃഷ്ണ കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

‘ഈ അഞ്ച് പെണ്‍സുന്ദരികളുടെ നാഥന്‍ ഇനി തിരുവനന്തപുരത്തിന്റെ നാഥനാവാം. സ്ത്രീ സുരക്ഷയ്ക്കായി, ഒത്തൊരുമയ്ക്കായി, നല്ല നാളേയ്ക്കായി, ചരിത്രത്തിന്റെ താമര വിരിയട്ടെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കൃഷ്ണ കുമാറും കുടുംബവുമാണ് വീഡിയോയില്‍ ഉള്ളത്.

അടുത്തിടെയായിരുന്നു കൃഷ്‌ണകുമാറിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടായത്. ഫെബ്രുവരിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top