Connect with us

ഡൈനിങ് ടേബിൾ യമുനയും മകളും തമ്മിൽ പൊട്ടിത്തെറി! ദേഷ്യത്തോടെ ഭർത്താവ്… വമ്പൻ ട്വിസ്റ്റ്

Malayalam

ഡൈനിങ് ടേബിൾ യമുനയും മകളും തമ്മിൽ പൊട്ടിത്തെറി! ദേഷ്യത്തോടെ ഭർത്താവ്… വമ്പൻ ട്വിസ്റ്റ്

ഡൈനിങ് ടേബിൾ യമുനയും മകളും തമ്മിൽ പൊട്ടിത്തെറി! ദേഷ്യത്തോടെ ഭർത്താവ്… വമ്പൻ ട്വിസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് യമുന. ജ്വാലയായി’യിലെ ലിസി മതി മലയാളികൾക്ക് യമുനയെ തിരിച്ചറിയാൻ. പിന്നീട് ചന്ദനമഴ പരമ്പരയിലെ മധുമതി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു. അടുത്തിടെയായിരുന്നു താരം രണ്ടാമതും വിവാഹിതിയായത്.

യമുനയുടെ രണ്ടാം വിവാഹം സമൂഹ മാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ട്ടിച്ചത് . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് താരവിവാഹം നടന്നത്.

വിവാഹ ഫോട്ടോകൾ പുറത്തുവന്നതോടെ പലർക്കും വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനുമായി തന്റെ രണ്ടാം വിവാഹം കഴിഞ്ഞെന്ന് തുറന്ന് പറഞ്ഞ് യമുന എത്തിയിരുന്നു

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. ഇപ്പോൾ ഇതാ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പുതിയ വിശേഷം പങ്കുവെച്ചത്. യമുന തീരെയെന്ന പേരില്‍ യൂട്യൂബ് ചാനലുമായെത്തുകയാണ് താരം ചാനല്‍ തുടങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് യമുന പറയുന്നത് ഇങ്ങനെയാണ്.

യമുനാ തീരെ. ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്നങ്ങളുമെല്ലാം കൂടെ ചേർന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇത്തരത്തിലുള്ള വില്ലന്മാർ . എന്നാൽ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയിൽ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോൾ അറിവ് ഉണ്ടാകണമെന്നില്ല

നമുക്ക് ഉപദേശങ്ങൾ ലഭിച്ചേക്കാം, എന്നാൽ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റിയെന്നു വരില്ല. അവരുടെ ജീവിത അനുഭവങ്ങളിൽ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷം ആയിരിക്കും നേടി തരുക. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക.

ചുറ്റുമുള്ളവരെ പേടിച്ചു പറയാൻ മടിക്കുന്ന അനുഭവങ്ങൾക്കും പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയിൽ തന്നെ ലഭിക്കും .അതാണ് “യമുനാ തീരെ ” എന്ന ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യവും. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങൾ ഉണ്ടാകുമെന്നാണ് യമുന പറയുന്നത്

ഡൈനിങ് ടേബിള്‍ ഒരു വിചാരണ കോടതിയാക്കണോയെന്ന് ചോദിച്ചായിരുന്നു യമുന ആദ്യ വീഡിയോ ചെയ്തത്. ദേവനും ഈ വീഡിയോയില്‍ സജീവമായിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള കമന്റുകള്‍ വായിച്ചിരുന്നുവെന്നും അതേക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. മകളെ പച്ചക്കറി കഴിപ്പിക്കുന്നതിനായി ഡൈനിംഗ് ടേബിളില്‍ വെച്ച് വഴക്കിട്ടതിനെക്കുറിച്ചായിരുന്നു ദേവന്‍ ചോദിച്ചത്. വിശന്നായിരുന്നു അന്ന് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നത്. അതിനിടയിലായിരുന്നു ഇവരുടെ വഴക്ക്.

കഴിക്കുന്നത് നിര്‍ത്തി താന്‍ ആ സമയത്ത് പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ച് വരികയായിരുന്നുവെന്നായിരുന്നു ദേവന്‍ പറഞ്ഞത്. ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

മകള്‍ ഇപ്പോള്‍ പച്ചക്കറിയൊക്കെ കഴിച്ച് തുടങ്ങി. ഡൈനിംഗ് ടേബിളിൽ കഴിക്കാനായി വന്നിരിക്കുമ്പോൾ വഴക്കിലേക്ക് പോവുന്ന തരത്തിലുള്ള വിഷയങ്ങൾ സംസാരിക്കുന്നത് നല്ല കാര്യമാണോ, കഴിച്ച് കഴിഞ്ഞ് രമ്യമായി എല്ലാം പരിഹരിക്കുന്നതല്ലേ നല്ലതെന്നായിരുന്നു ദേവന്റെ ചോദ്യം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top