Actress
എലീനയുടെ ബേബി ഷവർ ചിത്രങ്ങളുമായി ബാലു; ചിത്രങ്ങൾ വൈറൽ !
എലീനയുടെ ബേബി ഷവർ ചിത്രങ്ങളുമായി ബാലു; ചിത്രങ്ങൾ വൈറൽ !
Published on
ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നടൻ ബാലു വർഗീസും നടി എലീന കാതറിനും. എലീനയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
തൂവെള്ള നിറമുള്ള ഗൗണിൽ ‘ബേബി ബംപുമായി’ എലീന തിളങ്ങിയപ്പോൾ ബാലുവും തെരഞ്ഞെടുത്തത് വെള്ള ഷർട്ട് തന്നെയായിരുന്നു. ബൊഹീമിയൻ സ്‌റ്റൈലിലായിരുന്നു ബേബി ഷവർ അലങ്കാരങ്ങൾ ഒരുക്കിയത്.
ബാലു വർഗീസാണ് സർപ്രൈസായാണ് എലീനയുടെ ബേബി ഷവർ ഒരുക്കിയതെന്ന് എലീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇരുവരുടേയും പ്രണയത്തിലേക്ക് വഴി തെളിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കുഞ്ഞൻ ഫുഡ് ട്രക്കും ഒരുക്കിയിരുന്നു.
malayalam
Continue Reading
You may also like...
Related Topics:Balu Varghese