Malayalam
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’, രണ്ടാം വാരത്തിലേക്ക്!
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’, രണ്ടാം വാരത്തിലേക്ക്!
ഏറെ കാത്തിരിപ്പിനും മാറ്റിവെക്കലുകൾക്കുമൊടുവിൽ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. പ്രതീക്ഷിച്ചതിലും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . മമ്മുട്ടി ടൈറ്റിലിൽ പറയുന്ന പുരോഹിതനായി വരുന്ന സിനിമ. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നൊക്കെ ദി പ്രീസ്റ്റ് അനൗണ്സ് ചെയ്ത ദിവസം മുതൽ കൗതുകമുണർത്തിയ ഘടകങ്ങൾ ആയിരുന്നു.
പുതുമുഖമായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ദി പ്രീസ്റ്റിന്റെ ഹൊറർ ത്രില്ലർ ഴോനറിൽ ഉള്ള കഥയും ജോഫിന്റേത് തന്നെയാണ്. പറഞ്ഞ് വരുമ്പോൾ എല്ലാ പ്രേതബാധ സിനിമകളുടെയും ത്രെഡ് ഒന്നു തന്നെ ആയിരിക്കും എങ്കിലും വളരെ വ്യത്യസ്തവും സംഭ്രമജനകവുമായി ശ്യാം മേനോനും ദീപു പ്രദീപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ ആണ് പ്രീസ്റ്റിന്റെ ഹൈലൈറ്റ്.
മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രം മികച്ച വിജയത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏകദേശം ഒന്നര വര്‍ഷത്തോളമായ മെഗാസ്റ്റാര്‍ ചിത്രത്തിനുള്ള കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
പാരാസൈക്കോളജിയിലും എക്സോർസിസത്തിലും കേമനായ ഫാദർ കാർമെൻ ബെനഡിക്ട് എന്ന പുരോഹിതൻ ആണ് മമ്മുട്ടി. പടത്തിന്റെ കഥാഗതി സഞ്ചരിക്കുന്നതും ഫാദർ ബെനടിക്റ്റ് ന്റെ വഴിയേ തന്നെ. ദിയ അലക്‌സ് ആലാട്ട് എന്നൊരു പെണ്കുട്ടി ആലാട്ടു കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു കൂട്ടം ആത്മഹത്യകളുടെ പൊരുൾ തേടി ഫാദറിനെ ഒരു പുലർകാലത്തിൽ തേടി വരുന്നതോടെ ആണ് പ്രീസ്റ്റ് ആരംഭിക്കുന്നത്.
വീണ്ടും തിയേറ്റര്‍ സജീവമായതിന്റെ സന്തോഷത്തിലാണ് തിയേറ്റര്‍ ഉടമകള്‍. അതിന് മമ്മൂട്ടിയോടും നിര്‍മ്മാതാവിനോടും അവര്‍ നന്ദി അറിയിച്ചിരുന്നു. എല്ലാ തലത്തിലുള്ള പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി ചിത്രത്തിനായി.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലറാണ് ‘ദി പ്രീസ്റ്റ്’. മഞ്ജു വാര്യര്‍, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.
about the priest
