Malayalam
ബിഗ് ബോസ് വീട്ടിൽ ചീത്തവിളി; കൺഫെഷൻ റൂമിലേക്ക് അനൂപും ഫിറോസ് ഖാനും!
ബിഗ് ബോസ് വീട്ടിൽ ചീത്തവിളി; കൺഫെഷൻ റൂമിലേക്ക് അനൂപും ഫിറോസ് ഖാനും!
ബിഗ് ബോസ് സീസൺ ത്രീയിൽ ആദ്യമായി ബീപ് സൗണ്ട് ഉപയോഗിക്കേണ്ട അവസ്ഥയാണ് കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടായത്. വളരെ മനോഹരമായി ടാസ്കിലൂടെ തുടങ്ങിയ ബിഗ് ബോസ് ഷോ പെട്ടന്ന് തന്നെ കലുഷിതമാവുകയായിരുന്നു. എല്ലായ്പ്പോഴുത്തെയും പോലെ ഫിറോസ് ഖാനായിരുന്നു വഴക്കിന് തുടക്കമിട്ടത്.
മത്സരാർത്ഥികൾ ടാസ്ക് അവതരിപ്പിച്ചപ്പോൾ മുന്നിൽ നിന്നും എല്ലാവരെയും അനൂപ് പിടിച്ചു മാറ്റി എന്നും പറഞ്ഞാണ് ഫിറോസ് ഖാൻ സംസാരം തുടങ്ങിയത്. കസ്തൂരിയായി വേഷമിട്ട സജ്നയെ മാത്രമാണ് പിടിച്ചു മാറ്റിയതെന്നും ഫിറോസ് പറയുകയുണ്ടായി. എന്നാൽ ആ സംസാരത്തിന്റെ കൂടെ അനൂപിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ഉണ്ടായി. ടാസ്കിനിടയിൽ അനൂപ് പ്രശ്നമുണ്ടാക്കാതെ പിടിച്ചുനിന്നെങ്കിലും ടാസ്ക് അവസാനിച്ചപ്പോൾ അനൂപ് ദേഷ്യത്തോടെ ഫിറോസ് ഖാനോട് ചോദിക്കാൻ ചെല്ലുന്നുണ്ടായിരുന്നു.
പിന്നീട് ഇവർക്കിടയിലുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ബിഗ് ബോസ് ഇടപെടേണ്ട അവസ്ഥയായി. ഏറെ നീണ്ടുപോയ തര്‍ക്കത്തിനൊടുവില്‍ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് ആദ്യം ഫിറോസിനോടും പിന്നാലെ അനൂപിനോടും ബിഗ് ബോസ് ചോദിച്ചു . വീക്കിലി ടാസ്‍കിന്‍റെ ഭാഗമായി പലരും നൃത്തം ചെയ്‍തപ്പോള്‍ അനൂപ് മുന്നില്‍ നിന്ന് ചുവട് വച്ചെന്നും അതേ അനൂപ് റംസാന്‍ നൃത്തം ചെയ്‍ത സമയത്ത് മുന്നില്‍ നിന്ന സജിനയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. ഇക്കാര്യം താന്‍ ചോദ്യം ചെയ്തതായിരുന്നുവെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
എന്നാല്‍ റംസാന്‍ മാത്രമല്ല മറ്റു മത്സരാര്‍ഥികളൊക്കെ പെര്‍ഫോം ചെയ്യുന്ന സമയത്ത് അവരുടെ പ്രകടനം മറയുന്ന രീതിയില്‍ മുന്നില്‍ നിന്നവരോട് മാറിനില്‍ക്കാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും താനും അങ്ങനെ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നുമായിരുന്നു അനൂപിന്‍റെ പ്രതികരണം. ഫിറോസ് മനപ്പൂര്‍വ്വം പ്രശ്‍നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അനൂപ് പറഞ്ഞു . എന്നാല്‍ ഇതൊക്കെ ഇത്ര വലിയ കാര്യങ്ങളാണോ എന്നായിരുന്നു ബിഗ് ബോസ് ചോദിക്കുകയുണ്ടായത്.
“ശ്രദ്ധിക്കുക, ഇത് കുടുംബപ്രേക്ഷകര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണ്. ഈ ബിഗ് ബോസ് വീട്ടില്‍ കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാരകാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന വഴക്കുകള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. ഒരിക്കല്‍ പറഞ്ഞുതീര്‍ത്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയം ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക”, ബിഗ് ബോസ് ഇരുവരോടുമായി പറഞ്ഞു.
about bigg boss
