Connect with us

ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റൂ…ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് എതിരെ നവ്യ നവേലി

News

വസ്ത്രധാരണത്തെ കുറിച്ചുളള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീര്‍ഥ് സിംഗ് റാവത്തിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നവ്യ നവേലി നന്ദ. ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റൂ. കാരണം ഇവിടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്നു വെച്ചാല്‍ ഇത്തരം സന്ദേശങ്ങളും വാക്കുകളും സമൂഹത്തിലേക്ക് പോകുന്നുവെന്നതാണ്- നവ്യ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ നടത്തിയ ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്.

കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

More in News

Trending