Malayalam
തിയറ്ററുകളിൽ വൻ വിജയം നേടി പ്രീസ്റ്റ്; സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ
തിയറ്ററുകളിൽ വൻ വിജയം നേടി പ്രീസ്റ്റ്; സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ
തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വിജയകരമായി മുന്നേറുകയാണ്.ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്‌സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിൻ്റോ കുര്യനാണ് ടീസർ തയ്യാറിക്കിയിരിക്കുന്നത്.
ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ എന്നാണ് അഭിപ്രായം.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുല്‍ രാജ്.
