Connect with us

‘ക്ലാരയുടെ അവസാന വരവിനായി കാത്തിരിക്കുന്നവർ’; വൈറലായി ലൊക്കേഷൻ ചിത്രം!

Malayalam

‘ക്ലാരയുടെ അവസാന വരവിനായി കാത്തിരിക്കുന്നവർ’; വൈറലായി ലൊക്കേഷൻ ചിത്രം!

‘ക്ലാരയുടെ അവസാന വരവിനായി കാത്തിരിക്കുന്നവർ’; വൈറലായി ലൊക്കേഷൻ ചിത്രം!

അവളുടെ ആദ്യവരവിലും മഴനൂലുകൾ പ്രകൃതിയെ പുണർന്നിരുന്നു. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ ആദ്യമായി ക്ലാരയെ കാണുന്നത് മലയാളികളുടെ ഗൃഹാതുരസ്മരണകളിൽ ഇന്നും നിറംമങ്ങാതെ നിലനിൽക്കുന്നു. നിത്യഹരിത ചിത്രങ്ങളൊരുക്കി സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ സംവിധായകൻ പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ എന്ന ചിത്രം പ്രായഭേദമന്യേ ആരാധകർ നെഞ്ചിലേറ്റിയ ചിത്രമാണ്. മണ്ണാറത്തൊടി ജയകൃഷ്ണൻ, ക്ലാര, രാധ എന്നീ കഥാപാത്രങ്ങൾ ചിത്രത്തിന്റെ നെടുംതൂണായി നിലകൊണ്ടു. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ജയകൃഷന്റെയും ക്ലാരയുടെയും പ്രണയം ഇന്നും അനിർവജനീയമായി തുടരുന്നു. കഥാപാത്രങ്ങൾക്കൊപ്പം തന്നെ അതിലെ ഗാനങ്ങളും ഇപ്പോഴും ചൂണ്ടുകളിൽ തങ്ങി നില്കുന്നു.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ജയകൃഷ്ണനായി എത്തിയ മോഹൻലാലും രാധയായെത്തിയ പാർവതിയും സംവിധായകൻ പത്മരാജുമാണ് ഇപ്പോൾ വൈറലാകുന്ന ലൊക്കേഷൻ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ അവസാനഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ പകർത്തിയ ചിത്രമാണ് ഇത്. ക്ലാരയെ അവസാനമായി കാണാൻ ജയകൃഷ്ണൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ പകർത്തിയ ചിത്രം . ക്ലാരയുടെ അവസാന വരവിനായി കാത്തിരിക്കുന്നവർ’ എന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുമലതയാണ് ചിത്രത്തിൽ ക്ലാര എന്ന ഹിറ്റ് കഥാപാത്രമായി എത്തിയത്.

മലയാള സിനിമയിഅന്നുവരെ കണ്ടിട്ടുള്ള പെൺ പ്രണയ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച പദ്മരാജൻ വരച്ചിട്ട മനോഹരമായ ചിത്രമെന്ന പേരിലാണ് തൂവാനത്തുമ്പികളും ക്ലാരയും രാധയുമൊക്കെ മിഴിവാർന്നു നിൽക്കുന്നത് . രണ്ടു സ്ത്രീകളോടുള്ള നായകന്റെ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്. ചിത്രം വിവാദങ്ങളിലേക്കു നയിക്കുമായിരുന്ന കാലത്ത് ഇങ്ങനെയൊരു വിഷയം വെള്ളിത്തിരയിൽ ഒരുക്കിയ സംവിധായകൻ അന്ന് വലിയ കൈയ്യടി നേടിയിരുന്നു. മഴയെയും പ്രണയത്തെയും തമ്മിൽ ബന്ധിപ്പിച്ച പദ്മാരാജന്റെ മാസ്മരികത ഇന്നും ഒരു പൊൻതൂവലായി മലയാള സിനിമയിൽ മായാതെ നില്കുന്നു.

More in Malayalam

Trending

Recent

To Top