Connect with us

‘പട്ടരുടെ മട്ടൻകറി’; സെൻസർ ബോർഡിന് പരാതിയുമായി ബ്രാഹ്മണ സഭ

Malayalam

‘പട്ടരുടെ മട്ടൻകറി’; സെൻസർ ബോർഡിന് പരാതിയുമായി ബ്രാഹ്മണ സഭ

‘പട്ടരുടെ മട്ടൻകറി’; സെൻസർ ബോർഡിന് പരാതിയുമായി ബ്രാഹ്മണ സഭ

റിലീസിനൊരുങ്ങുന്ന ‘പട്ടരുടെ മട്ടൻ കറി’ എന്ന മലയാള ചിത്രത്തിന്റെ സെൻസറിംഗ് സെർട്ടിഫിക്കേഷൻ കാൻസൽ ചെയ്യണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് പരാതിയുമായി ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ രംഗത്തുവന്നിരിക്കുകയാണ് . ചിത്രത്തിന്‍റെ പേര് തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം .

അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ‘പട്ടരുടെ മട്ടണ്‍ കറി’ എന്ന ചിത്രത്തിനെതിരെയാണ് കേരള ബ്രാഹ്മണ സഭ പരാതി കൊടുത്തിരിക്കുന്നത് . പേര് തങ്ങള്‍ക്ക് അപമാനകരമായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമനാണ് പരാതി നൽകിയിരിക്കുന്നത്.

കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

പട്ടരുടെ മട്ടൻകറി എന്ന പേരിൽ ഒരു മലയാളം സിനിമ റിലീസിന് ഒരുങ്ങുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ തലക്കെട്ട് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നതിനാൽ ഞങ്ങളുടെ സമുദായത്തിന് ഇതിൽ എതിർപ്പുണ്ട്. ആ തലകെട്ടിൽ നിന്ന് തന്നെ പട്ടർ സമുദായത്തെ അപമാനിക്കുന്നതായി മനസ്സിലാകും. ബ്രാഹ്മണ സമൂഹം സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ‘പട്ടർ’, ‘മട്ടൻകറി’ എന്നീ വാക്കുകൾ ഒന്നിച്ചുപയോഗിച്ചത് തന്നെ ഞങ്ങളെ അപമാനിക്കാനാണ്. അതിനാൽ ഈ ചിത്രത്തിന്റെ സെൻസറിംഗ് സെർട്ടിഫിക്കേഷൻ കാൻസൽ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. അർജുൻ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. പട്ടർ ആദ്യമായി ഒരു മട്ടൻ കറി ഉണ്ടാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. നർമ്മത്തിലൂടെ പറയുന്ന ഈ ചിത്രത്തിൽ ആനന്ദ് വിജയ്, സുമേഷ്, നിഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

about bigg boss

More in Malayalam

Trending

Recent

To Top