Connect with us

സുരേഷ് ഗോപി ചികിത്സയില്‍, ന്യൂമോണിയ ബാധയെന്ന് സംശയം

Malayalam Breaking News

സുരേഷ് ഗോപി ചികിത്സയില്‍, ന്യൂമോണിയ ബാധയെന്ന് സംശയം

സുരേഷ് ഗോപി ചികിത്സയില്‍, ന്യൂമോണിയ ബാധയെന്ന് സംശയം

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേയാണ് അദ്ദേഹം ചികിത്സയിലായിരിക്കുന്നത്

തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാം.

ഒപ്പം നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍. ഇതിന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന്‍ രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top