ഞങ്ങള്‍ക്കൊന്ന് കാണാന്‍ പറ്റിയില്ല… കരഞ്ഞ് ബഹളമുണ്ടാക്കിയാണ് ഉമ്മ വച്ചത് ആംബുലന്‍സില്‍ അപ്പന്റെ കാലു പിടിച്ച് അമ്മ ഇരിക്കുന്നു; ആ കാഴ്ച കണ്ടതോടെ ദൈവത്തോട് ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു’ പപ്പയുടെ ഓര്‍മ്മയില്‍ എയ്ഞ്ചല്‍
ഞങ്ങള്‍ക്കൊന്ന് കാണാന്‍ പറ്റിയില്ല… കരഞ്ഞ് ബഹളമുണ്ടാക്കിയാണ് ഉമ്മ വച്ചത് ആംബുലന്‍സില്‍ അപ്പന്റെ കാലു പിടിച്ച് അമ്മ ഇരിക്കുന്നു; ആ കാഴ്ച കണ്ടതോടെ ദൈവത്തോട് ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു’ പപ്പയുടെ ഓര്‍മ്മയില്‍ എയ്ഞ്ചല്‍
ഞങ്ങള്‍ക്കൊന്ന് കാണാന്‍ പറ്റിയില്ല… കരഞ്ഞ് ബഹളമുണ്ടാക്കിയാണ് ഉമ്മ വച്ചത് ആംബുലന്‍സില്‍ അപ്പന്റെ കാലു പിടിച്ച് അമ്മ ഇരിക്കുന്നു; ആ കാഴ്ച കണ്ടതോടെ ദൈവത്തോട് ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു’ പപ്പയുടെ ഓര്‍മ്മയില്‍ എയ്ഞ്ചല്‍
വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് മലയാളം സീസണ് 3യില്‍ എത്തിയ മത്സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍. കഴിഞ്ഞ ദിവസം തന്റെ വീട്ടുകാരെ കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ഉള്ളിൽ തട്ടിയത്. പപ്പയുടെ മരണത്തെ കുറിച്ചും അവസാന ഓര്‍മ്മകളെ കുറിച്ചാണ് മനസ്സ് തുറന്നത് എയ്ഞ്ചല്‍ മനസ് തുറന്നിരിക്കുകയാണ്.
”എന്റെ അപ്പനും അമ്മയും അവസാനത്തെ ഏഴ് ദിവസം പ്രേമിച്ചെടി. ഞാനെന്റെ അപ്പനെ അവസാനമായി കണ്ടത് അവസാന ദിവസമാണ്. ആശുപത്രിയില്‍ പോകുന്ന ദിവസം രാത്രിയായിരുന്നു. രാത്രി ഞാന്‍ എണീറ്റപ്പോള്‍ വീട്ടിലെ പട്ടി എന്റെ നേരെ ചാടിയെഴുന്നേറ്റു. അപ്പോ ഞാന്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് അപ്പന് കിടന്നിടത്തു നിന്നും ഓടി വന്നു. എന്തുപറ്റി എന്തു പറ്റി എന്നു ചോദിച്ച്. അന്നാണ് അവസാനമായി കണ്ടത്” എയ്ഞ്ചല്‍ പറയുന്നു.
”ഓപ്പറേഷനില്‍ കേറ്റുന്നതിന് മുമ്പ് ഞാന്‍ വിളിച്ചപ്പോള്‍ പപ്പായാണ് എടുത്തത്. ഞാന്‍ പറഞ്ഞു സാധനം എടുക്കുന്നുണ്ട് നമുക്ക് ഒരുമിച്ചിരുന്ന് അടിക്കാം എന്ന്. അപ്പോ അപ്പന് പറഞ്ഞത് നീ ചുമ്മാ പറയത്തേയുള്ളൂ, എനിക്ക് മേടിച്ച് തരത്തുമില്ല ഒരുമിച്ചിരുന്ന് അടിക്കത്തുമില്ല എന്നായിരുന്നു. നീ അധികം കഴിക്കരുത് കെട്ടോ നിനക്ക് വല്ലതും പറ്റിയാല്‍ അമ്മയ്ക്കും അനിയനും ആരുമില്ലാതാകുമെന്ന് എന്നോട് പറഞ്ഞു. അങ്ങനെ കളിച്ചും ചിരിച്ചും പോയ വ്യക്തിയായിരുന്നു” എയ്ഞ്ചല്‍ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.
”എനിക്കും അനിയനും അമ്മ കൂടെ ഉണ്ടല്ലോ അമ്മ കൊണ്ടു വരും എന്നായിരുന്നു. പക്ഷെ ആ ആംബുലന്‍സില്‍ അപ്പന്റെ കാലു പിടിച്ച് അമ്മ ഇരിക്കുന്നത് കണ്ടപ്പോള്‍ ദൈവത്തോട് ഒരു ദിവസം ചോദിക്കണമെന്നുണ്ടായിരുന്നു. ബൈബിളില്‍ പറയുന്നത് പോലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു. ആശുപത്രിയില്‍ നിന്നും കൊണ്ടു വന്ന് നേരെ മോര്ച്ചറിയിലോട്ടാണ് കേറ്റിയത്. ഞങ്ങള്‍ക്കൊന്ന് കാണാന്‍ പോലും പറ്റിയില്ല. ഉമ്മ പോലും വെപ്പിക്കത്തില്ലായിരുന്നു. കരഞ്ഞ് ബഹളമുണ്ടാക്കിയാണ് ഉമ്മ വച്ചത്” എയ്ഞ്ചല്‍ കൂട്ടിച്ചേര്‍ത്തു.
സഹ മത്സരാര്‍ത്ഥികളായ സൂര്യ, മജ്സിയ ഭാനു എന്നിവരോടായിരുന്നു എയ്ഞ്ചല്‍ മനസ് തുറന്നത്. കരഞ്ഞു കൊണ്ട് സംസാരിച്ച എയ്ഞ്ചലിനെ ഭാനുവും സൂര്യയും ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...