Connect with us

ഈ പുള്ളി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു, തിയേറ്റർ റിലീസ് മതി;ദി പ്രീസ്റ്റ് തിയേറ്റർ റിലീസ് തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ആന്റോ ജോസഫ്

Malayalam

ഈ പുള്ളി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു, തിയേറ്റർ റിലീസ് മതി;ദി പ്രീസ്റ്റ് തിയേറ്റർ റിലീസ് തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ആന്റോ ജോസഫ്

ഈ പുള്ളി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു, തിയേറ്റർ റിലീസ് മതി;ദി പ്രീസ്റ്റ് തിയേറ്റർ റിലീസ് തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ആന്റോ ജോസഫ്

കൊവിഡ് മൂലമുണ്ടായ തിയേറ്റർ പ്രതിസന്ധികളെ തുടർന്ന് ദി പ്രീസ്റ്റ് ഒടിടി റിലീസിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറയുന്നു . എന്നാൽ, മമ്മൂട്ടി നൽകിയ ധൈര്യമാണ് ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കാരണമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷെയർ തൽകാലം പുറത്തുവിടുന്നില്ലെന്നും എന്നാൽ കൊവിഡിന് മുൻപ് കിട്ടുന്നതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിലാണ് ആന്റോ ജോസഫ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഒടിടിയിൽ നിന്നും വളരെ മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ എന്ന്. അപ്പൊഴൊക്കെ മമ്മുക്ക പറയും നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷെ നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ എന്ന് ചോദിക്കും. ആന്റോ ജോസഫ് പറഞ്ഞു.

‘മമ്മൂക്ക പറയും നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, ക്യാന്റീൻകാരുണ്ട് എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ഏറ്റവും വലിയ കാര്യം. അവന്റെ ആദ്യത്തെ പടമല്ലേ അവനു ആഗ്രഹം കാണില്ലേ ജനങ്ങളെ തിയേറ്ററിൽ കാണിക്കണം എന്ന് സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. നീ ടെൻഷൻ അടിക്കേണ്ട, നിന്റെ കൂടെ ഞാനില്ലേ. അങ്ങനെ ഈ പുലി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു… തിയേറ്റർ റിലീസ് മതി എന്ന്’, അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ തൽകാലം പുറത്തുവിടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. ‘ഷെയറിന്റെ കാര്യം നോക്കിയാൽ.. പലരും എഴുതി വിടാറുണ്ട് മൂന്ന് കോടി നാല് കോടി എന്നൊക്കെ.. ഞാൻ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം, കൊവിഡിന് മുൻപ് കിട്ടുന്ന കളക്ഷനെക്കാൾ കൂടുതൽ കളക്ഷൻ ഇന്നലെ ലഭിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്പര്‍ ചര്‍ച്ചകള്‍ നടത്തിയിങ്കെലും മാര്‍ച്ച് ആദ്യവാരം തന്നെ സര്‍ക്കാര്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാറുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്.

കോവിഡ് അടച്ചിടലിനെ തുടർന്ന് രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ല്‍ നിന്ന് മാര്‍ച്ച് 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

about the priest

More in Malayalam

Trending

Recent

To Top