Connect with us

ചക്കപ്പഴത്തിലെ പല്ലവിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ

Actress

ചക്കപ്പഴത്തിലെ പല്ലവിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ

ചക്കപ്പഴത്തിലെ പല്ലവിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയൽ പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴം മലയാളികൾ ഇത്രയധികം ഇഷ്ടപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം അതിലുള്ള കഥാപാത്രങ്ങളുടെ ജനകീയത ആണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയായ അശ്വതി ശ്രീകാന്ത് പ്രധാനവേഷത്തിലെത്തുന്നതും ചക്കപ്പഴത്തിന്റെ മാറ്റുകൂട്ടുന്നു. ചക്കപഴത്തിലെ ഏവരും വളരെ ഇഷ്ടപ്പെടുന്ന മറ്റൊരു കഥാപാത്രമാണ് പല്ലവി. പല്ലി എന്നാണ് ചക്കപ്പഴത്തിലെ അംഗങ്ങൾ സ്നേഹത്തോടെ പല്ലവിയെ വിളിക്കുന്നത്. ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നാണ് താരത്തെ യഥാർത്ഥ പേര്. എസ്പി ശ്രീകുമാർ അവതരിപ്പിക്കുന്ന ഉത്തമൻ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ മൂത്ത മകളായാണ് ലക്ഷ്മി എത്തുന്നത്.

പല്ലവി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സീരിയൽ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. വളരെ സുന്ദരമായ ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതേസമയം മലയാളത്തിലെ ക്ലീഷേ സീരിയൽ പരമ്പരകളെ മാറ്റിമറിച്ചുകൊണ്ടാണ് ചക്കപ്പഴം എന്ന സീരിയൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കൊറോണക്കാലത്താണ് ചക്കപ്പഴം എന്ന സീരിയൽ ആരംഭിച്ചത്. മിനിസ്ക്രീനിലെ സജീവസാന്നിധ്യമായ എസ് പി ശ്രീകുമാർ, ഒരുപാട് പരിപാടികൾ അവതാരകയായി എത്തിയ അശ്വതി ശ്രീകാന്ത്, മലയാളികളുടെ പ്രിയ നടി ശ്രുതി രജനികാന്ത് തുടങ്ങിയവർ അണിനിരക്കുന്ന ചക്കപ്പഴം നൂറ് എപ്പിസോഡുകൾ പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

malayalam

More in Actress

Trending

Recent

To Top