Connect with us

ബിഗ് ബോസ് നമ്മളെ പറ്റിക്കുകയാണോ? സ്ക്രിപ്റ്റഡ് ആണോ എന്ന ചർച്ച വീണ്ടും!

Malayalam

ബിഗ് ബോസ് നമ്മളെ പറ്റിക്കുകയാണോ? സ്ക്രിപ്റ്റഡ് ആണോ എന്ന ചർച്ച വീണ്ടും!

ബിഗ് ബോസ് നമ്മളെ പറ്റിക്കുകയാണോ? സ്ക്രിപ്റ്റഡ് ആണോ എന്ന ചർച്ച വീണ്ടും!

മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ പ്രചാരത്തിലുള്ള ഷോയാണ് ബിഗ്‌ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാം. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരോടെ സംപ്രേഷണം തുടരുന്ന ഒരു വലിയ ഗെയിം ഷോ ആയി മാറിയിരിക്കുകയാണ് ഇത് . എന്നാൽ, ബിഗ്‌ബോസ് മലയാളത്തിൽ ഇറങ്ങിയിട്ട് മൂന്നു സീസോണുകൾ മാത്രമേ ആയിട്ടുള്ളു. നിരവധി ആരാധകർ ഉള്ളപ്പോൾ തന്നെ ഷോയ്ക്ക് നിറയെ എതിർപ്പുകളും ഉയരാറുണ്ട്. ബിഗ് ബോസ് ഷോയിലൂടെ കാണിക്കുന്നത് സ്വകാര്യ ജീവിതമാണെന്നും അത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നുമുള്ള ചിന്താഗതിയാണ് ഷോയ്ക്ക് വിമർശനങ്ങൾ ഉണ്ടാകാൻ കാരണം. പരദൂഷണം പറയുന്ന ഒരു വേദിയായി സങ്കല്പിക്കുന്നതും ഷോയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാൻ കാരണമായിട്ടുണ്ട്.

ബിഗ് ബോസ് മൂന്നാം സീസൺ നടന്നുകൊണ്ടിരിക്കെ ആവേശകരമായ തന്നെ മുന്നോട്ട് സഞ്ചരിക്കുന്ന പ്രോഗ്രാമിൽ ഇത്തവണ എല്ലാ മേഖലകളിലും പ്രാഗൽഭ്യം നേടിയവർ ഉണ്ട് . കല, കായിക , മേഖലകളിൽ തുടങ്ങി പ്രൊഫഷണൽ ജോലികളിൽ വരെ പ്രാഗൽഭ്യം നേടിയ മത്സരാർത്ഥികൾക്ക് ഇപ്പോൾ തന്നെ ആർമി ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.

ബിഗ്‌ബോസ് എന്ന പ്രോഗ്രാമിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് അതിന്റെ വിശ്വാസ്യത തന്നെയാണ്. ഒരുപാട് നിയമങ്ങൾ ഉണ്ട് ബിഗ്‌ബോസ് എന്ന ഷോയിൽ . വ്യത്യസ്ത ജീവിത സാഹചര്യങ്ങളും സ്വഭാവവും തൊഴിലും സ്വീകരിച്ച കുറച്ചുപേരെ നൂറു ദിവസങ്ങളിലേക്ക് ഒരു വീട്ടിൽ പൂട്ടി ഇടുകയും അവർ ആ ദിവസങ്ങളിൽ അതിജിവിക്കുന്നതുമാണ് ബേസിക് പ്ലോട്ട് എന്നു പറയുന്നത്.

സാധാരണ ഒരു തൊഴിലിടത്തിലോ ഹോസ്റ്റലിലോ പോലും കുറച്ചുപേർ ഒന്നിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ ക്യാമെറാ നിരീക്ഷണത്തിൽ കുറച്ചുപേരെ ഒന്നിച്ചിടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ അനവധിയാണ്. ഇവർക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല. അതായത് മൊബൈൽ ഫോണോ ഇന്റർനെറ്റ് സൗകര്യങ്ങളോ അനുവദിക്കുന്നില്ല.

പുറം ലോകവുംമായി ഒരു ബന്ധവും ഇല്ലാത്തതുകൊണ്ട് തന്നെ ഇവർക്ക് ആ വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്യുവാനും സംസാരിക്കുവാനുമുള്ളത്. അതുകൊണ്ട് തന്നെ അവർക്ക് അവിടെയുള്ള ചെറിയ പ്രശങ്ങൾ പോലും വളരെ വലുതാണ്. ബിഗ്‌ബോസ് നൽകുന്ന ടാസ്കുകൾ ആണ് അവർക്ക് ഏറ്റവും വലിയ മത്സരങ്ങൾ അത് അതീജീവിക്കുമ്പോൾ കിട്ടുന്ന മാർക്കുകൾ ആണ് അവരെ പുറത്താകാതെ അവിടെ സൂക്ഷിക്കുന്നത്. വിജയിക്കുന്ന ആളെ കാത്തിരിക്കുന്നത് വലിയൊരു മത്സര തുക ആണെന്നുള്ളത് ഈ പ്രോഗ്രാമ്മിന്റെ ഏറ്റവും വലിയ ആകർഷണം ആണ്.

അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ വിശ്വാസ്യത പ്രേക്ഷകരോട് പുലർത്തേണ്ട ഗെയിം ആണ് ബിഗ്‌ബോസ്. എന്നാൽ കുറെ പേർ ഇത് സ്ക്രിപ്റ്റഡ് ആണ് ,, ഇത് ആരാധകരെ പറ്റിക്കുകയാണ് എന്നും വീമ്പിളക്കുന്നുണ്ട്. ഇതിലെ രസകരമായ സംഭവം എന്തെന്നാൽ ഇങ്ങനെയുള്ള കുറിപ്പുകളിൽ ഇപ്പോൾ ഒരു വാചകം വരുവാൻ തുടങ്ങി. ബിഗ്‌ബോസ് സ്ക്രിപ്പ്റ്റഡ് ആണ് എന്റെ കൂട്ടുകാരൻ അതിൽ അവരുടെ ടീമിൽ വർക് ചെയ്യുന്നുണ്ട്. തുടർന്ന് ഈ വാചകം ഒരു ട്രെന്റ് ആയി മാറുകയായിരുന്നു. പിന്നീട് ആരാധകർ തന്നെ എല്ലാ ഫേസ്ബുക് കുറിപ്പുകളിലും പ്രചരിപ്പിക്കാൻ തുടങ്ങി .

അതേസമയം, പതിമൂന്നാമത്തെ എപ്പിസോഡിൽ സായിയുടെ ഭാഗത്ത് നിന്നും മൊബൈൽ എന്ന പരാമർശം വരുകയും അത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിരുന്നു. അതോടെ ഈ ഷോ തന്നെ ഫെയിക് ആണ് എന്ന വാർത്തകളും ഉണ്ടായിരുന്നു. ഇതിന്റെ നിജസ്ഥിതി എന്തെന്ന് പുറത്തുവന്നിട്ടില്ലങ്കിലും, ബിഗ് ബോസ് സ്ക്രിപ്പ്റ്റഡ് അല്ല എന്ന് എലിമിനേറ്റ് ആയ രണ്ട് മത്സരാർത്ഥികളും പറഞ്ഞിട്ടുണ്ട്. കൂടാതെ പത്തു വർഷത്തിൽ കൂടുതലായി ഇന്ത്യയിൽ മികച്ചരീതിയിൽ മുന്നോട്ട് പോകുന്ന പ്രോഗ്രാം കൂടിയാണ് ബിഗ് ബോസ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോ ഫെയ്ക്ക് ആണ് എന്നതിൽ വാസ്തവമില്ല എന്ന് വേണം വിലയിരുത്താൻ.

about bigg boss

More in Malayalam

Trending

Recent

To Top