Connect with us

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല’; വാർത്തയ്ക്ക് മറുപടിയുമായി ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്!

Malayalam

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല’; വാർത്തയ്ക്ക് മറുപടിയുമായി ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്!

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല’; വാർത്തയ്ക്ക് മറുപടിയുമായി ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്!

മലയാളി വാർത്ത ഇൻസൈഡിന് കൃഷ്ണകുമാർ നൽകിയ അഭിമുഖത്തിൽ അഹാനയെ സിനിമയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ഉണ്ടായി . രണ്ട് സിനിമകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും അതിൽ ഒന്ന് ചർച്ചയായതായും ചർച്ചയിൽ “ബിജെപികാരനും അവന്റെ മക്കളും സിനിമയിൽ കാണില്ല” എന്നൊരു വ്യക്തി പറഞ്ഞതും കൃഷ്ണൻകുമാർ വെളിപ്പെടുത്തിയിരുന്നു..

എന്നാൽ, അതിൽ തെറ്റുകാണുന്നില്ലന്നും അവർ എന്തിനെയോ ഭയക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. അതോടൊപ്പം ആ വ്യക്തിയോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്നാണ് നടി അഹാനയെ ഒഴിവാക്കിയാതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. , കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലോടെ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്ട്രീയമില്ലെന്ന് വെളിപ്പെടുത്തി പ്രൊഡക്ഷ്ന്‍ കമ്പനിയായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ആണ് പ്രസ്താവനയുമായി എത്തിയിരിക്കുന്നത് . നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.

സിനിമ പ്രഖ്യാപിച്ച സമയത്ത് അഹാനയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ അഹാനയെ കാണാത്തതിനാല്‍ സമൂഹമാധ്യമത്തില്‍ താരത്തെ ഒഴിവാക്കിയെന്ന ചര്‍ച്ചകളും ഉണ്ടായിരുന്നു. അഹാനയെ ഒഴിവാക്കിയതിന് പിന്നില്‍ താരത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.

ഭ്രമം ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനത്തില്‍ പൃഥ്വിരാജിനും മറ്റ് അഭിനേതാക്കള്‍ക്കും ബന്ധമില്ല. അഹാന മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നു. പിന്നീട് അവർക്ക് കൊവിഡ് ബാധിച്ചു. അതിനാലാണ് കോസ്റ്റിയൂം ട്രയല്‍ വൈകിയത്. അവസാനം കോസ്റ്റിയൂം ട്രയല്‍ ചെയ്തപ്പോള്‍ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് തൊഴില്‍ പരമായ തീരുമാനം മാത്രമാണ്. അല്ലാതെ ജാതി, മതം, വംശീയം, വര്‍ണ്ണം തുടങ്ങിയ ഒരു വിവേചനവും ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

“ആരുടെ എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.” എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ജനുവരിയില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിവിരം അറിയിക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന് ഇഷ്ടപ്പെട്ട സീനിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു ഷൂട്ട് കഴിഞ്ഞ വിവരം അറിയിച്ചത്.

പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

about ahaana krishana

More in Malayalam

Trending

Recent

To Top