Connect with us

ലാലേട്ടന്റെ മുന്നിൽ കയ്യാങ്കളി! എന്തോന്നെടെയിത് എട്ടിന്റെ പണി കിട്ടും മക്കളേ… സാബു മോൻ പറഞ്ഞതിന് പിന്നിൽ

Malayalam

ലാലേട്ടന്റെ മുന്നിൽ കയ്യാങ്കളി! എന്തോന്നെടെയിത് എട്ടിന്റെ പണി കിട്ടും മക്കളേ… സാബു മോൻ പറഞ്ഞതിന് പിന്നിൽ

ലാലേട്ടന്റെ മുന്നിൽ കയ്യാങ്കളി! എന്തോന്നെടെയിത് എട്ടിന്റെ പണി കിട്ടും മക്കളേ… സാബു മോൻ പറഞ്ഞതിന് പിന്നിൽ

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു വാരാന്ത്യ എപ്പിസോഡിലെത്തുന്ന മോഹന്‍ലാലിനു മുന്നില്‍ മത്സരാര്‍ഥികള്‍ നിലവിട്ട് പെരുമാറിയത്. കഴിഞ്ഞ വാരത്തിലെ റദ്ദാക്കപ്പെട്ട വീക്കിലി ടാസ്‍കിലേത് ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഭവിച്ച അസ്വാരസ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണലായിരുന്നു ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ പ്രധാന കര്‍ത്തവ്യം. പല പ്രശ്‍നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കെ വന്ന ഇടവേളയില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ആരംഭിച്ച ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.

മോഹൻലാലിനെ കാഴ്ചക്കാരനാക്കിയുള്ള മത്സരാർഥികളുടെ വഴക്ക് ബിഗ് ബോസ് ഹൗസിന് പുറത്ത് വലിയ ചർച്ചയായിട്ടുണ്ട്. മത്സരാർഥികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത മത്സരാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് സീസൺ1 ടൈറ്റിൽ വിന്നർ സാബു മോൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ കാണിച്ചത് അന്തസില്ലായ്മയും മര്യാദകേടുമാണെന്നാണ് സാബു മോൻ പറയുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സാബു മോന്റെ വാക്കുകൾ ഇങ്ങനെ…

ബിഗ് ബോസ് മൂന്നാം സീസണിലെ സെലിബ്രിറ്റീസ് ലാലേട്ടനോട് കാണിച്ച മര്യാദകേടിനുള്ള പണി വരാൻ ഇരിക്കുന്നതേയുള്ളൂ. ഒരു മര്യാദ ഒക്കെ വേണ്ടെടെ? ആ ആളുകൾ ലാലേട്ടനോടും ബിഗ് ബോസിനോടും കാണിച്ച അന്തസില്ലായ്മയും മര്യാദകേടും വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടില്ല. (നീയാരാ ഇഷ്ടപ്പെടാതിരിക്കാനും ഇഷ്ടപ്പെടാനും എന്നുള്ള ചോദ്യം ബിഗ് ബോസ് 3 ആർമികള് നാലായി മടക്കി വെച്ചോ… ബേയ് ഫ്രണ്ട്സ്)”, സാബു മോൻ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top