Connect with us

ബ്യൂട്ടി പാർലറിൽ എന്തിന് പോകണം, എന്റെ ശരീര സംരക്ഷണം ഇങ്ങനെ… ലക്ഷ്മി നക്ഷത്ര പറയുന്നു

Actress

ബ്യൂട്ടി പാർലറിൽ എന്തിന് പോകണം, എന്റെ ശരീര സംരക്ഷണം ഇങ്ങനെ… ലക്ഷ്മി നക്ഷത്ര പറയുന്നു

ബ്യൂട്ടി പാർലറിൽ എന്തിന് പോകണം, എന്റെ ശരീര സംരക്ഷണം ഇങ്ങനെ… ലക്ഷ്മി നക്ഷത്ര പറയുന്നു

സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോളിതാ ശരീര സൗന്ദര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഓവർ മെയ്ക്ക് ഒഴിവാക്കുമെന്ന് താരം പറയുന്നു വാക്കുകൾ. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

കറ്റാർവാഴ പൾപ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കിൽ റവ ചേർത്തു മുഖത്തു സ്ക്രബ് ചെയ്യും.ശേഷം കറ്റാർ വാഴയും തേനും ചേർന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാൻ അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോൾ മുഖത്തു കുരു വരുന്നവർക്ക് പകരം റോസ് വാട്ടർ ഉപയോഗിക്കാം. അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിൻ്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്.

malayalam

More in Actress

Trending

Recent

To Top